Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എന്ത് പ്രകോപനമുണ്ടായാലും ദേഷ്യം വേണ്ട; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

എന്ത് പ്രകോപനമുണ്ടായാലും ദേഷ്യം വേണ്ട; ഗുരുവായൂർ ക്ഷേത്ര ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ക്ഷേത്ര ജീവനക്കാരിൽ നിന്നുണ്ടായ മോശം പെരുമാറ്റവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത ഹർജികളിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

ഭക്തരോട് ദേഷ്യം കാണിക്കരുതെന്നും സമചിത്തതയോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി. എന്ത് പ്രകോപനമുണ്ടായാലും തർക്കങ്ങളിൽ ഏർപ്പെടരുതെന്നും നിർദേശമുണ്ട്.

കോടതി നിർദേശങ്ങൾ പൂർണമായി പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് ഗുരുവായൂർ ദേവസ്വം അഭിഭാഷകൻ ഉറപ്പു നൽകി. ഇതേത്തുടർന്ന് ഹൈക്കോടതി ഹർജികൾ തീർപ്പാക്കി.

Related articles

See all
Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

കുട്ടികളുടെ സമ്പാദ്യം ഇനി സ്മാർട്ട്! സ്റ്റുഡന്റ്സ് സേവിങ്സ് സ്കീം പൂർണമായും ഡിജിറ്റലിലേക്ക...

Save your stories

Sign in