Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കരിയറിലെ മറ്റൊരു പൊൻതൂവലായി ദുൽഖറിന്റെ 'കൃഷ്ണ'; പ്രീമിയർ ഷോകളിൽ കൈയടി നേടി ‘ആകാശംലോ ഒക താര' ഇന്ന് തിയേറ്ററുകളിൽ

കരിയറിലെ മറ്റൊരു പൊൻതൂവലായി ദുൽഖറിന്റെ 'കൃഷ്ണ'; പ്രീമിയർ ഷോകളിൽ കൈയടി നേടി ‘ആകാശംലോ ഒക താര' ഇന്ന് തിയേറ്ററുകളിൽ

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’ (ആകാശത്തിൽ ഒരു താരകം) ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി ഇന്നലെ കേരളത്തിൽ സംഘടിപ്പിച്ച മലയാളം പ്രീമിയർ ഷോകൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നായിക സാത്വിക വീരവല്ലിയുടെ അഭിനയത്തിനും മികച്ച കൈയടി ലഭിക്കുന്നുണ്ട്.

വൈകാരികതയും പ്രചോദനവും മനോഹരമായ പ്രണയവും കോർത്തിണക്കിയ ചിത്രം മികച്ചൊരു സിനിമാനുഭവമാണെന്ന് പ്രീമിയർ ഷോ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നു. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലി 'കല്പന'യായി വേഷമിടുന്നു. സമൂഹത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച് സ്വന്തം സ്വപ്നങ്ങളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന കല്പനയ്ക്ക് താങ്ങായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. ഇരുവരുടെയും കെമിസ്ട്രിയും പ്രകടനവും പ്രേക്ഷകരുടെ പ്രത്യേക പ്രശംസ നേടുന്നുണ്ട്.

ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. മികച്ച മേക്കിംഗും ദൃശ്യാവിഷ്കാരവും വൈകാരിക മുഹൂർത്തങ്ങളും സിനിമയ്ക്ക് കൂടുതൽ മിഴിവേകുന്നു. പ്രണയത്തിനൊപ്പം സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പ്രാധാന്യം നൽകുന്ന ചിത്രം ഹൃദ്യമായ അനുഭവമാണെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ശ്രുതി ഹാസൻ 'രോഹിണി' എന്ന ശക്തമായ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ തന്റേതായ ഇടം നേടിയ ദുൽഖർ സൽമാന്റെ പുതിയ പാൻ ഇന്ത്യൻ റിലീസാണ് ‘ആകാശത്തിൽ ഒരു താരകം’. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇന്ന് ആഗോളതലത്തിൽ പ്രദർശനം ആരംഭിക്കുന്ന ചിത്രം പ്രീമിയർ ഷോകളിലെ വിജയക്കുതിപ്പിന്റെ ആവേശത്തിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ഗുന്നം ഗംഗരാജുവാണ് ചിത്രത്തിന്റെ രചനയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്നൊരുക്കിയ കഥയ്ക്ക് വസന്ത് ജുറു അധിക തിരക്കഥയും രചിച്ചു. സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ.എൽ എഡിറ്റിംഗും നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം. ശ്വേത സാബു സിറിൽ പ്രൊഡക്ഷൻ ഡിസൈനറും വംശി കൃഷ്ണ കലാസംവിധായകനുമാണ്.

ചന്തു നിമ്മഗദ്ദ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും യെലെപ്പെട്ടി ശ്രീനിവാസ് ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. സുരേഷ് പരുച്ചൂരിയാണ് സഹസംവിധായകൻ. പല്ലവി സിംഗ് വസ്ത്രാലങ്കാരവും സിങ്ക് സിനിമ സൗണ്ട് ഡിസൈനിംഗും നിർവഹിക്കുന്നു. തൗഫീഖ് ഹുസൈന്റെ മേൽനോട്ടത്തിൽ എഗ്വൈറ്റ് വിഎഫ്എക്സ് ആണ് വിഷ്വൽ എഫക്ട്സ് ഒരുക്കിയിരിക്കുന്നത്. അനിൽ ഭാനു പബ്ലിസിറ്റി ഡിസൈനും, ഷൺമുഖ പാണ്ഡ്യൻ എം കളറിംഗും, സായ് ശശാങ്ക് സ്റ്റിൽസും കൈകാര്യം ചെയ്യുന്നു.

ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി എന്നിവരടങ്ങുന്നതാണ് പ്രൊഡക്ഷൻ ടീം. ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി എന്നിവർ സംവിധാന വിഭാഗത്തിൽ പ്രവർത്തിച്ചു.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Popular News

കൂടുതൽ പുതുമകളോടെ 31-ാമത് ഐഎഫ്എഫ്കെ; മാനവീയം വീഥിയിൽ യാതൊരു വിലക്കുകളുമില്ലാതെ കലാപരിപാടിക...

Save your stories

Sign in