Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗം കേരളത്തിന് കനത്ത നഷ്ടം : മുല്ലപ്പള്ളി രാമചന്ദ്രൻ

ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗം കേരളത്തിന് കനത്ത നഷ്ടം : മുല്ലപ്പള്ളി രാമചന്ദ്രൻ
അഭിവന്ദ്യനായ ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗം ജനാധിപത്യ മതേതര കേരളത്തിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.  വർഷങ്ങളായി അദ്ദേഹത്തിന്‍റെ നിഷ്കളങ്കമായ സ്നേഹം ഏറ്റുവാങ്ങാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കാരുണ്യത്തിന്‍റേയും മനുഷ്യസ്നേഹത്തിന്‍റേയും ഉദാത്ത മാതൃകയായിരുന്നു അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു. സൗമ്യ മധുരമായ പെരുമാറ്റത്തിലൂടെ പരിചയപ്പെട്ടവരുടെ ഹൃദയം പിടിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജീവിതത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ എനിക്കു നൽകിയ ഉപദേശ നിർദേശങ്ങൾ ഏറെ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ ദേഹ വിയോഗത്തിൽ എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഹൈദരാലി ശിഹാബ് തങ്ങളുടെ പാവന സ്മരണക്കു മുമ്പിൽ ആദരമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ഓപ്പറേഷന്‍ ചക്കക്കൊമ്പന്‍: ദൗത്യം മൂന്നാം ദിവസത്തിലേക്ക്; മയക്കുവെടി സംഘം ആനയുടെ തൊട്ടടുത്...

Popular News

ഓപ്പറേഷൻ സൗന്ദര്യ: കണ്ണൂരിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്ക...

Popular News

കൊലവിളി പ്രസം​ഗം: സി.പി.എം നേതാവ് ടി.ഐ. മധുസൂദനനെതിരെ കേസെടുത്ത് പൊലീസ്

Popular News

ബിച്ചു തിരുമല പുരസ്കാരം നടൻ മധുവിന് സമ്മാനിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ആദരം മധുവിന്റെ...

Save your stories

Sign in