Logo
Fri, Jun 12, 2026 • 11:18 PM
LIVE TV
Watch

No business videos available

No Middle East videos available

മാസപ്പടി കേസിൽ ഇ ഡി വിടില്ല; വീണ വിജയന് വീണ്ടും സമൻസ്, ബുധനാഴ്ച ഹാജരാകണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 12, 2026
1 min read
SHARE:
SAVE: Login to save

മാസപ്പടി കേസിൽ ഇ ഡി വിടില്ല; വീണ വിജയന് വീണ്ടും സമൻസ്, ബുധനാഴ്ച ഹാജരാകണം


സിഎംആർഎൽ (CMRL) മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) വീണ്ടും സമൻസ് അയച്ചു. വരുന്ന ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ഇ ഡി പുതിയ സമൻസ് പുറപ്പെടുവിച്ചത്. അതേസമയം, ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ സാധിക്കില്ലെങ്കിലും ഇ ഡി ആവശ്യപ്പെട്ട രേഖകൾ തന്റെ അഭിഭാഷകർ മുഖേന ഇന്ന് തന്നെ ഹാജരാക്കാമെന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനോട് ഇ ഡി ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ് കർത്ത അടക്കമുള്ളവരെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്തതിന് ശേഷമാകും ബുധനാഴ്ച വീണ വിജയനെ വിശദമായി ചോദ്യം ചെയ്യുക എന്നാണ് സൂചന.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10