Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'വ്യാജപ്രചാരണക്കാരോട് ഒന്നേ പറയാനുള്ളൂ, ഗോ ടു യുവര്‍ ക്ലാസ്സസ്'; എസ്എഫ്‌ഐക്ക് മറുപടിയുമായി മന്ത്രി റോജി എം ജോൺ

'വ്യാജപ്രചാരണക്കാരോട് ഒന്നേ പറയാനുള്ളൂ, ഗോ ടു യുവര്‍ ക്ലാസ്സസ്'; എസ്എഫ്‌ഐക്ക് മറുപടിയുമായി മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയില്‍ നിന്ന് താന്‍ പിന്മാറിയെന്ന പ്രചാരണങ്ങളെ തള്ളി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍. ഇത്തരം വ്യാജപ്രചാരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാനാവില്ലെന്നും, വ്യാജപ്രചാരണക്കാരോട് 'ഗോ ടു യുവര്‍ ക്ലാസ്സസ്' (GO TO YOUR CLASSES) എന്ന് മാത്രമാണ് പറയാനുള്ളതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രതിഷേധിച്ചപ്പോഴും 20 മിനിറ്റോളം അവിടെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് മടങ്ങിയതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. അതിനുശേഷം കല്യാശ്ശേരിയിലെ മാടായി കോളേജിലും പയ്യന്നൂര്‍ കോളേജിലുമടക്കം കേരളത്തിലങ്ങോളമിങ്ങോളം അനവധി കോളേജുകളില്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പലയിടത്തും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരോട് തനിക്ക് അസഹിഷ്ണുതയില്ലെന്നും 'It is well taken' എന്ന മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം കുറിച്ചു.

മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാന്‍ തോന്നാത്ത പേടി, തന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കെ.എസ്.യു ഒറ്റയ്ക്ക് ഭരിക്കുന്ന കാലടി ശ്രീശങ്കര കോളേജില്‍ പോകാന്‍ ഉണ്ടാകുമെന്ന് പറയാന്‍ മാത്രം രാഷ്ട്രീയ ബോധമില്ലാത്തവരായി മാറരുതെന്നും റോജി എം. ജോണ്‍ പരിഹസിച്ചു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in