"മദ്യത്തിൽ മുക്കിക്കൊല്ലുന്നത് എൽഡിഎഫ് നയം; വീര്യം കുറഞ്ഞ മദ്യനയത്തിൽ അന്തിമ തീരുമാനം യുഡിഎഫിന്റേത്"; ഒ.ജെ. ജനീഷ്
വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് യു.ഡി.എഫ് ആണെന്ന് യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും ബജറ്റിൽ വന്നിട്ടുള്ളത് വെറുമൊരു നികുതി പ്രൊപ്പോസൽ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നത്. അന്തിമ നയം യു.ഡി.എഫ് തന്നെയായിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. സംഘടനാ കാര്യങ്ങളിൽ പാർട്ടി നേതൃത്വമാണ് കൃത്യമായ തീരുമാനമെടുക്കേണ്ടത്. താൻ പെട്ടെന്ന് ഒരു ദിവസം വന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ആളല്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഒരു മണ്ഡലം പിടിച്ചെടുക്കാൻ പാർട്ടി തനിക്ക് അവസരം നൽകി, താൻ അവിടെ വിജയിച്ചു. ഇപ്പോൾ മന്ത്രിയായി പ്രവർത്തിക്കാൻ പാർട്ടി അവസരം തന്നു, ആ ഉത്തരവാദിത്തം കൃത്യമായി നിർവ്വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.