Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങും; അന്വേഷണം ധനകാര്യ സ്ഥാപനങ്ങളിലേക്കും

മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉള്‍പ്പെട്ട മെസ്സി കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതി ഉത്തരവ് ഇന്നിറങ്ങും. കേസില്‍ അന്വേഷണം വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഉത്തരവ് പുറത്തിറങ്ങുന്ന...

മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാനുള്ള സർക്കാർ ഉത്തരവ് ഇന്നിറങ്ങും; അന്വേഷണം ധനകാര്യ സ്ഥാപനങ്ങളിലേക്കും

തിരുവനന്തപുരം: മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പെട്ട മെസ്സി കേസിൽ അദ്ദേഹത്തെ പ്രതിചേർക്കാനുള്ള സർക്കാർ അനുമതി ഉത്തരവ് ഇന്നിറങ്ങും. കേസിൽ അന്വേഷണം വേഗത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഉത്തരവ് പുറത്തിറങ്ങുന്നതോടെ പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

മുന്‍ മന്ത്രി വി. അബ്ദുറഹ്‌മാന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേര്‍ത്തായിരിക്കും എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക. നിലവില്‍ വി. അബ്ദുറഹ്‌മാനും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ അടക്കം നാല് പേരാണ് കേസിലെ പ്രതികള്‍. വരും ദിവസങ്ങളില്‍ പ്രതിപ്പട്ടികയിലേക്ക് കൂടുതല്‍ പേര്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്.

മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്‌ഐടി ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നും പ്രത്യേക അന്വേഷണസംഘം വിവരം തേടും. ഈ വിവരങ്ങള്‍ കൂടി ലഭിച്ച ശേഷമായിരിക്കും കേസിലെ കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്ക് അന്വേഷണസംഘം കടക്കുക.

അഴിമതി നിരോധന നിയമപ്രകാരം വി. അബ്ദുറഹ്‌മാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.


Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Save your stories

Sign in