കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തു. മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച കളമശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.
ആര്.ബി.സി എന്ന സ്ഥാപനത്തിന് അനുകൂലമായി മുന്‍ മന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും ഈ നീക്കങ്ങള്‍ നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്റ്റേഡിയം കൈമാറ്റത്തില്‍ സുതാര്യത ഉണ്ടായിട്ടില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു.
ദിവസം എട്ടര ലക്ഷം രൂപ വാടകയുള്ള സ്റ്റേഡിയം രണ്ട് മാസവും നാല് ദിവസവും സൗജന്യമായി വിട്ടുനല്‍കിയതിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. മുന്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ഇതിനായി ഒരുപോലെ പ്രവര്‍ത്തിച്ചതായും, സര്‍ക്കാരിന് ബാധ്യതയുണ്ടാക്കുന്ന വ്യവസ്ഥകള്‍ സ്റ്റേഡിയം കൈമാറ്റത്തില്‍ ഉള്‍പ്പെടുത്തിയതായും എസ്.ഐ.ടി വ്യക്തമാക്കുന്നു. കൃത്യമായ കരാര്‍ രൂപീകരിക്കാതെയാണ് നടപടികള്‍ മുന്നോട്ടുപോയതെന്നും അന്വേഷണ സംഘം പറയുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്.
മെസ്സിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന് പ്രതി; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും