Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മയ്യനാട് ബാങ്ക് തട്ടിപ്പ്; സിപിഎമ്മിനെതിരെ പരസ്യ പ്രതികരണം നടത്തിയ ബാങ്ക് പ്രസിഡന്‍റിന്‍റെ രാജി ചോദിച്ചുവാങ്ങി നേതൃത്വം

മയ്യനാട് ബാങ്ക് തട്ടിപ്പ്; സിപിഎമ്മിനെതിരെ പരസ്യ പ്രതികരണം നടത്തിയ ബാങ്ക് പ്രസിഡന്‍റിന്‍റെ രാജി ചോദിച്ചുവാങ്ങി നേതൃത്വം
  കൊല്ലം : സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്ന സിപിഎം നിയന്ത്രണത്തിലുള്ള കൊല്ലം കൂട്ടിക്കട മയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പാർട്ടി നിർദ്ദേശത്തെ തുടർന്ന് രാജിവെച്ചു. ജില്ലാ നേതൃത്വത്തിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഏരിയാ കമ്മറ്റി യോഗത്തിലാണ് പ്രസിഡന്‍റും മുതിർന്ന സിപിഎം നേതാവുമായ എൻ ശ്രീസുതന്‍റെ രാജി പാർട്ടി നേതൃത്വം ആവശ്യപ്പെട്ട് വാങ്ങിയത്. ബിനാമി ഇടപാടിൽ വിലകുറഞ്ഞ ചതുപ്പ് സ്ഥലങ്ങൾ വാങ്ങി ബാങ്ക് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മറ്റി അംഗമായ ജീവനക്കാരനും ചേർന്ന് ഉയർന്ന തുകയ്ക്ക് ബാങ്കിൽ പണയപ്പെടുത്തി കോടികൾ തട്ടിയെടുത്തതായി രേഖകൾ സഹിതം  ഒരു വിഭാഗം ജീവനക്കാർ സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സിപിഎം ഏരിയാ നേതൃത്വം ബാങ്ക് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബാങ്ക് പ്രസിഡന്‍റ് ശ്രീസുതൻ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രസിഡന്‍റിന്‍റെ രാജി പാർട്ടി നേതൃത്വം ആവശ്യപ്പെട്ട് വാങ്ങിയത്.

Related articles

See all
Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

കേരളത്തിന്റെ വികസന ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്ത നീക്കം; മുഖ്യമന്ത്രി വിളിച്ച എം.പിമാരുട...

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Save your stories

Sign in