Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

എറണാകുളം മുണ്ടംവേലിയിലെ പി ആൻഡ് ടി (P&T) ഫ്ലാറ്റ് നിർമ്മാണത്തിലുണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിജിലൻസ് ഊർജിതമാക്കി. കേസിൽ നിർണ്ണായക നീക്കമെന്നോണം ഉദ്യോഗസ്ഥരെയും കരാറുകാരെയും ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് സമർപ്പിക്കാനാണ് വിജിലൻസിന്റെ തീരുമാനം.

അന്വേഷണത്തിന്റെ ഭാഗമായി ജി.സി.ഡി.എ (GCDA) സെക്രട്ടറി, സൂപ്രണ്ടിങ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളും രേഖകളും സംഘം വിശദമായി പരിശോധിച്ചു. ഇതിനുപുറമെ, നിർമ്മാണ കരാറുകാരായ ടി.ഡി.എൽ.സി.യുടെ (TDLC) സെക്രട്ടറിയെയും വിജിലൻസ് ചോദ്യം ചെയ്തിട്ടുണ്ട്.

നിർമ്മാണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മുൻ ഭരണസമിതികൾക്കുള്ള പങ്കും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജി.സി.ഡി.എ മുൻ ചെയർമാൻമാരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. വിജിലൻസ് കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാഥമിക അന്വേഷണം വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് വ്യാപിപ്പിക്കും.

ഫ്ലാറ്റ് സമുച്ചയത്തിൽ വ്യാപകമായ നിർമ്മാണ അപാകതകളുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അപ്പാർട്ട്മെന്റുകളിലെ ചോർച്ച, ഭിത്തികളിലെ വിള്ളലുകൾ, വൈദ്യുതി സംവിധാനങ്ങളിലെ തുരുമ്പ്, കവിഞ്ഞൊഴുകുന്ന സെപ്റ്റിക് ടാങ്ക്, കെട്ടിടത്തിന് മുകളിലൂടെ കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈൻ ഉയർത്തുന്ന സുരക്ഷാ ഭീഷണി എന്നിവയെല്ലാം ഗുരുതരമായ വീഴ്ചകളായി കണ്ടെത്തിയിരുന്നു. നിർമ്മാണ രീതി, കരാറുകാരെ തിരഞ്ഞെടുത്ത നടപടി, സാമ്പത്തിക ഇടപാടുകൾ എന്നിവയിലെല്ലാം വൻ ക്രമക്കേടുകൾ നടന്നതായി ജി.സി.ഡി.എയുടെ ഓഡിറ്റ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിലും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Save your stories

Sign in