Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഒന്നാം പ്രതി ടി.പി. ബിജു, സഹോദരങ്ങളായ രണ്ടാം പ്രതി എം. വിപിന്‍, മൂന്നാം പ്രതി എം. വൈശാഖ് എന്നിവര്‍ക്കാണ് ശിക്ഷ. മൂന്ന് പ്രതികളില്‍ നിന്നായി ഈടാക്കുന്ന ആകെ 15 ലക്ഷം രൂപ പിഴത്തുക ധന്‍രാജിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. നേരത്തെ, സംശയത്തിന്റെ ആനുകൂല്യം നല്‍കി നാല് മുതല്‍ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷവും നാല് മാസവും തടവുശിക്ഷ അനുഭവിച്ച ശേഷമായിരിക്കും പ്രതികളുടെ ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. ഐപിസി 447 പ്രകാരം വീട്ടില്‍ അതിക്രമിച്ചു കയറിയതിന് മൂന്ന് മാസവും, ധന്‍രാജിന്റെ അമ്മയെ ആക്രമിച്ചതിന് ഒരു വര്‍ഷവും, ഭാര്യയെയും അമ്മയെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസവും, മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് നാല് വര്‍ഷവുമാണ് മറ്റ് തടവുശിക്ഷകള്‍.

കേസിനെ 'അപൂര്‍വങ്ങളില്‍ അപൂര്‍വമായി' കണക്കാക്കാന്‍ കഴിയില്ലെന്നും അതിനാല്‍ വധശിക്ഷ നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശിക്ഷയില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് ജഡ്ജി അറിയിച്ചു. വിധിയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിചാരണവേളയിലും വിധിപ്രസ്താവത്തിലും പ്രതിഭാഗത്തിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ധന്‍രാജിന്റെ മൃതദേഹത്തിന്റെ ചിത്രം കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയ ജഡ്ജി, ഒരാളെ കൊല്ലാന്‍ ഒരു വെട്ട് മതിയെന്നിരിക്കെ 37 വെട്ടുകളാണ് ശരീരത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി. ഇത് മോഷണമോ പിടിച്ചുപറിയോ അല്ലെന്നും, ധന്‍രാജ് സ്വയം വെട്ടി മരിച്ചതല്ലെന്നും ജഡ്ജി പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞു. ഇതൊരു രാഷ്ട്രീയ കേസായി കാണാനാവില്ലെന്നും, സമരം ചെയ്ത കേസല്ല, മറിച്ച് ഗുണ്ടാസംഘം ചെയ്യുന്നതുപോലെ ഒരാളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസാണെന്നും കോടതി നിരീക്ഷിച്ചു.

ധനരാജിന്റെ അമ്മ നല്‍കിയ സാക്ഷിമൊഴി കോടതി പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തു. സംഭവസമയത്തെ കടുത്ത മാനസികാവസ്ഥ കാരണം ചില പ്രതികളെ തിരിച്ചറിയാന്‍ അമ്മയ്ക്ക് കഴിയാതെ പോയത് സ്വാഭാവികമാണെന്ന് കോടതി വിലയിരുത്തി. വീട്ടിലെ വൈദ്യുത വെളിച്ചത്തിലാണ് സാക്ഷികള്‍ പ്രതികളെ കണ്ടതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. മാധ്യമ വാര്‍ത്തകളിലൂടെയാണ് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കളയുകയും ചെയ്തു.

അതേസമയം, ഒന്നാം സാക്ഷിയായ പ്രജീഷിന്റെ മൊഴിയില്‍ മറ്റ് സാക്ഷികളുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. പ്രജീഷ് സജീവ സിപിഎം പ്രവര്‍ത്തകനും പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനുമാണെന്ന വസ്തുത കൂടി പരിഗണിച്ചാണ് ഇദ്ദേഹത്തിന്റെ മൊഴി അവിശ്വസനീയമാണെന്ന് കോടതി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് മുതല്‍ 20 വരെയുള്ള പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിച്ചത്.

Related articles

See all
Popular News

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത...

Popular News

"എൽ.പി.എസ്.ടി. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു, അനുപാതം കുറയ്ക്കൽ അപ്രായോഗികം"; മുഖ...

Popular News

ജയരാജന്മാരുടെ പോര്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ജി. സുധാകരന്‍; പാര്‍ട്ടിയില്‍ നടക്കുന്നത് പ...

Popular News

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂരിൽ; ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിൽ കർശന ഗതാഗ...

Save your stories

Sign in