തിരുവനന്തപുരം: കായികതാരങ്ങളുടെ ക്ഷേമവും സംസ്ഥാനത്തെ കായികമേഖലയുടെ സമഗ്ര വികസനവും ലക്ഷ്യമിട്ട് പുതിയ സ്‌പോര്‍ട്‌സ് ആക്ടുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. കായികതാരങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനൊപ്പം, കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും പ്രൊഫഷണലുമാക്കുകയാണ് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഒന്‍പത് വകുപ്പുകളുമായി വിശദമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് പുതിയ നിയമത്തിന് അന്തിമരൂപം നല്‍കിയതെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. കായികതാരങ്ങളുടെ അവകാശങ്ങള്‍, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം കായിക കേരളത്തിന്റെ കുതിപ്പിന് പുതിയ നിയമം കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കി, കായികതാരങ്ങള്‍ക്കും വിദഗ്ധര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലാണ് നിയമനിര്‍മ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.
കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കരുത്താകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്