Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയറ്റാൻ ശ്രമം

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയറ്റാൻ ശ്രമം

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം വൈകുന്നു. ആന ജലാശയത്തിലേക്ക് ഇറങ്ങിയതിനാൽ നിലവിൽ മയക്കുവെടി വെയ്ക്കുന്നത് അപ്രായോഗികമാണെന്ന് വനംവകുപ്പ് വിലയിരുത്തി. ഇതേത്തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ സുരക്ഷിതമായി കരയിലേക്ക് കയറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. ദൗത്യസംഘം ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ദൗത്യത്തിന്റെ ഭാഗമായി വയനാട്ടിൽ നിന്ന് എത്തിച്ച കുങ്കിയാനകളും ചിന്നക്കനാലിൽ സജ്ജമാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ ആറ് വാർഡുകളിൽ ബുധനാഴ്ച പുലർച്ചെ മുതൽ ദൗത്യം അവസാനിക്കുന്നത് വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വാർഡുകളിലെ പൊതുസ്ഥലങ്ങളിലും അപകടസാധ്യതയുള്ള മേഖലകളിലും അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും സംഘം ചേരുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

ദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുകയോ ദൗത്യമേഖലയിലേക്ക് പോകുകയോ ചെയ്യരുതെന്ന് ഭരണകൂടം നിർദ്ദേശിച്ചു. കാട്ടാനയെ കാണുന്നതിനായി ആളുകൾ കൂട്ടംകൂടാൻ പാടില്ല. വനംവകുപ്പ്, പോലീസ്, റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിനായി ചുമതലപ്പെടുത്തിയവരും ഒഴികെ മറ്റാർക്കും നിയന്ത്രിത മേഖലയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല.

ദൗത്യമേഖലയിലേക്കും സമീപപ്രദേശങ്ങളിലേക്കും ഔദ്യോഗിക വാഹനങ്ങൾ ഒഴികെയുള്ളവയുടെ പ്രവേശനം പോലീസ് നിയന്ത്രിക്കും. പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾക്കും അടിയന്തര സാഹചര്യങ്ങൾക്കും പോലീസ് അനുമതി നൽകും. നിയന്ത്രിത മേഖലയിൽ പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും യൂട്യൂബർമാർ ഉൾപ്പെടെയുള്ളവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായ ഇടങ്ങളിൽ നിന്ന് വാർത്തകൾ ശേഖരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മയക്കുവെടി ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി ബാധകമാണ്.

ദൗത്യം നടക്കുന്ന മേഖലകളിലും നിരോധനാജ്ഞയുള്ള ആറ് വാർഡുകളിലും സ്വകാര്യ വ്യക്തികളുടെ ഡ്രോൺ ക്യാമറകൾ, നൈറ്റ് ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിട്ടുണ്ട്. ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചയക്കുന്നതുവരെ ഈ നിയന്ത്രണം തുടരും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ചിന്നക്കനാൽ, ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, അടിമാലി താലൂക്ക് ആശുപത്രി, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാറിലെ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ ഏഴ് മുതൽ ഡോക്ടർമാർ, നഴ്സിങ് ജീവനക്കാർ, ആംബുലൻസ് സൗകര്യം, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

ചക്കക്കൊമ്പൻ ദൗത്യത്തിന് മുന്നോടിയായുള്ള മോക്ഡ്രിൽ ചൊവ്വാഴ്ച പൂർത്തിയായിരുന്നു. വനംവകുപ്പിന്റെ ഡ്രോൺ ഉപയോഗിച്ച് ചക്കക്കൊമ്പന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമായിരിക്കും മയക്കുവെടി വെയ്ക്കുക. വെടിയേറ്റ് ആന മയങ്ങിയാൽ ഉടൻ തന്നെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷണത്തിലാക്കും.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Save your stories

Sign in