കേരളത്തിന്റെ സാംസ്കാരിക അടിത്തറ കെട്ടിപ്പടുത്തതിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് നിർണ്ണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിലെ ഗ്രാമങ്ങളെപ്പോലും അജ്ഞതയുടെ ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച കെടാവിളക്കായിരുന്നു ഗ്രന്ഥശാലകളെന്ന് അദ്ദേഹം അനുസ്മരിച്ചു. കോട്ടയം പബ്ലിക് ലൈബ്രറിയിലെ എബ്രഹാം ഇട്ടിച്ചെറിയ ഹാളിന്റെയും നവീകരിച്ച കെ.പി.എസ്. മേനോൻ ഹാളിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറിയ കാലഘട്ടത്തിനനുസരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലും സമഗ്രമായ നവീകരണം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതലമുറയെ വായനയിലേക്ക് ആകർഷിക്കുന്നതിനായി ലൈബ്രറികളിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കണം. ഇതിനുപുറമെ, കഥ പറച്ചിൽ പോലുള്ള നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളെയും യുവാക്കളെയും വായനയുടെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.