"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയോട് മാതൃകാപരമായ പെരുമാറ്റവുമായി മന്ത്രി കെ.എ. തുളസി
കോട്ടയം: ജനപ്രതിനിധികള്‍ സാധാരണക്കാരോടും ഡ്യൂട്ടിയിലുള്ള ജീവനക്കാരോടും എങ്ങനെ പെരുമാറണമെന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ കാട്ടിത്തന്ന് മാതൃകയാവുകയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പുമന്ത്രി ശ്രീമതി കെ.എ. തുളസി. കനത്ത രാത്രിമഴയത്ത് യാത്ര ചെയ്യുന്നതിനിടെ പൈലറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയോട് മന്ത്രി കാണിച്ച ലാളിത്യവും സ്‌നേഹപരമായ പെരുമാറ്റവുമാണ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെ കുറവിലങ്ങാട് ടൗണില്‍ ഭക്ഷണം കഴിക്കാനായി മന്ത്രിയുടെ വാഹനം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയെ ചേര്‍ത്തുപിടിച്ച് ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിക്കുകയും യാതൊരു ഔദ്യോഗിക ഗമയുമില്ലാതെ വളരെ സൗഹൃദപരമായി സംസാരിക്കുകയും ചെയ്തശേഷമാണ് മന്ത്രി തിരികെ പോയത്. ഒരു സംസ്ഥാന മന്ത്രിയായിരുന്നിട്ടും ഒപ്പം ഡ്യൂട്ടിക്കെത്തിയ തങ്ങളോട് ഇത്രയും എളിമയോടെ പെരുമാറിയതിനെക്കുറിച്ച് ഉദ്യോഗസ്ഥ സൂചിപ്പിച്ചപ്പോള്‍, 'അടുത്ത അഞ്ചു വര്‍ഷവും ഞാന്‍ ഇങ്ങനെ തന്നെയായിരിക്കും' എന്നായിരുന്നു പുഞ്ചിരിയോടെയുള്ള മന്ത്രിയുടെ മറുപടി.
യാത്ര അവസാനിപ്പിച്ച് അതിര്‍ത്തി കടന്നു പോകുമ്പോഴും കനത്ത മഴ വകവയ്ക്കാതെ കാറിന്റെ ഗ്ലാസ് താഴ്ത്തി യാത്ര പറഞ്ഞ മന്ത്രിയുടെ പെരുമാറ്റം വലിയ സന്തോഷവും പ്രചോദനവുമാണ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഒരു ജനപ്രതിനിധി സമൂഹത്തോട് എങ്ങനെ നിലകൊള്ളണമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് മന്ത്രിയുടെ ഈ പ്രവൃത്തിയെന്നാണ് പൈലറ്റ് ഉദ്യോഗസ്ഥ ഫേയ്‌സ്ബ്ക്ക് കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.