സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ പാർട്ടിയുമായി ഇടയുന്നതായി സൂചന. ഫേസ്ബുക്കിൽ പങ്കുവെച്ച പുതിയ കുറിപ്പിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. "ഒരിക്കൽ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ല" എന്ന പരാമർശത്തോടെ ആരംഭിക്കുന്ന കുറിപ്പിൽ, മാറ്റങ്ങളെയും ജീവിതാനുഭവങ്ങളെയും മുൻനിർത്തിയുള്ള നിരീക്ഷണങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ഒരു കരയിൽ നിന്നും മറു കരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ലെന്നും, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ദിവ്യ കുറിച്ചു. അത് ജീവിതം പഠിപ്പിച്ച പാഠമാണെന്നും ബുദ്ധന്റെ കഥ സൂചിപ്പിച്ചുകൊണ്ട് അവർ എടുത്തുപറഞ്ഞു. ദിവ്യയുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് പാർട്ടി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കുന്നതാണെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായിട്ടുണ്ട്.
പി.പി. ദിവ്യ പാർട്ടിയുമായി ഇടയുന്നു?; 'സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ലെന്ന്' ഫേസ്ബുക്ക് കുറിപ്പ്