Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്നും മഴ തുടരും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യത

ഇന്നും മഴ തുടരും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പെടെ ഇന്ന് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത.

അന്തരീക്ഷ സ്ഥിതി മോശമായതിനെ തുടർന്ന് കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ ഒക്ടോബർ 25 വരെയും, കർണാടക തീരത്ത് നാളെ മുതൽ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം, തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഇന്ന് ഉച്ചയ്ക്ക് 02:30 മുതൽ നാളെ രാത്രി 11:30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കൂടാതെ കന്യാകുമാരി തീരത്തും ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related articles

See all
Popular News

കോവളം പീഡനക്കേസ്: അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥന് കൈമാറി; സംഘം ഇന്ന് ആന്ധ്രപ്രദേശിലേക്ക്

Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Save your stories

Sign in