കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്ക് കാരണമായതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഉദ്ദേശ ലക്ഷ്യങ്ങളില്‍ നിന്ന് എല്‍ഡിഎഫ് കിഫ്ബിയെ വഴിമാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണത്തിനും താല്‍പര്യത്തിനും വേണ്ടി കിഫ്ബിയെ കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിയെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. പ്രൊഫഷണലിസത്തില്‍ കിഫ്ബി വട്ടപൂജ്യമെന്നും നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ മാത്യൂ കുഴല്‍നടന്‍ പറഞ്ഞു.
കിഫ്ബി കേരളത്തിന്റെ സാമ്പത്തിക ആത്മഹത്യക്ക് കാരണമായി: മാത്യു കുഴൽനാടൻ