അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തെറ്റുകള്‍ ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്ന് മുന്‍ സിപിഎം നേതാവ് മനു തോമസ്. ഒരു മനുഷ്യനെ കൊന്നത് ന്യായീകരിക്കുന്നത് മാര്‍ക്‌സിസമല്ലെന്നും പാര്‍ട്ടി സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ജനം തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുന്‍പ് മര്‍ദിക്കപ്പെട്ടിട്ടുണ്ടെങ്കിലും, മര്‍ദിച്ചവരെ കിട്ടിയില്ലെങ്കില്‍ അവരുടെ കുലത്തില്‍പ്പെട്ടവരെ കൊല്ലാന്‍ ആരും കല്‍പ്പിച്ചിട്ടില്ലെന്നും മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
പി. കൃഷ്ണപിള്ളയെയും ,
എ.കെ.ജിയെയും രാഷ്ട്രീയ എതിരാളികൾ തടഞ്ഞിട്ടുണ്ട് ,മർദ്ധിച്ചിട്ടുണ്ട് ,
മർദ്ധിച്ചവരെ കിട്ടിയില്ലെങ്കിൽ അവരുടെ കുലത്തിൽ പ്പെട്ട ആരെയെങ്കിലും മണിക്കുറുകൾകൾക്കുള്ളിൽ അവർ തിരഞ്ഞു പിടിച്ചു കൊന്നിട്ടില്ല ,കല്പിച്ചിട്ടില്ല
തെറ്റുപറ്റി ന്യായികരിക്കരുത് ...
മനുഷ്യനെ കൊന്നതിന് ന്യായികരണം പറയുന്നത്
മാർക്സിസമോ മനുഷ്യത്വപരമായ ഇടതുപക്ഷ നയമോ അല്ല: നിങ്ങൾ തിരുത്തണം അല്ലെങ്കിൽ ജനം തിരുത്തും
സ്വാർത്ഥ ലാഭത്തിനായി സഖാവായ കൂടപിറപ്പിനെയും കൊല്ലാൻ നിർദ്ദേശിക്കാൻ മടിക്കാതിരുന്ന ഇയാൾ പറയുന്ന ന്യായം ട്രോസ്‌കിയെ കൊന്നതിന് മറ്റയാൾ അന്ന് ന്യായം തിരഞ്ഞത് പോലെയാണ്....!
കഷ്ടം !