Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

VIDEO : ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി ഹരിയാന മുഖ്യമന്ത്രി

VIDEO : ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി ഹരിയാന മുഖ്യമന്ത്രി
ഹരിയാന മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റിയ മുഖ്യമന്ത്രിയുടെ നടപടി വിവാദമാകുന്നു. ഹരിയാനയിലെ കര്‍ണാലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വേദിയിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിന് മോശം അനുഭവം ഉണ്ടായത്. ആദ്യം കാല്‍ തൊട്ടുവന്ദിക്കുന്ന യുവാവ് പിന്നീട് വശത്തേയ്ക്ക് മാറി മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മുഖ്യമന്ത്രി ദേഷ്യത്തോടെ തട്ടിമാറ്റിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വന്‍ പ്രചരണമാണ് നേടുന്നത്. ആദ്യമായല്ല മനോഹര്‍ ലാല്‍ ഖട്ടര്‍ ഇത്തരം വിവാദങ്ങളില്‍ പെടുന്നത്. പ്രവര്‍ത്തകരോടും മറ്റും അകാരണമായി കയര്‍ത്ത് വിവാദ നായകനാകുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് പലപ്പോഴും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തികളെന്നാണ് ആക്ഷേപം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹം മുതിര്‍ന്ന ദമ്പതികളോട് ദേഷ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വന്‍ വിവാദമാകുകയും ചെയ്തിരുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

എഐ ഉപയോഗിച്ച് അഗ്നിവീർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി; ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in