Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എക്സൈസ് കമ്മീഷണറായി ഡോ. എസ്. കാർത്തികേയൻ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എക്സൈസ് കമ്മീഷണറായി ഡോ. എസ്. കാർത്തികേയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിര്‍വഹണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഐഎഎസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും പുതിയ അധിക ചുമതലകള്‍ നല്‍കിയും സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം ഡോ. എസ്. കാര്‍ത്തികേയനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ഇതിനുപുറമെ ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

എം.ജി. രാജമാണിക്യമാണ് പുതിയ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ഡി. ബാലമുരളിയെ പുതിയ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയായും, ജെറോമിക് ജോര്‍ജിനെ വിഴിഞ്ഞം പോര്‍ട്ടിന്റെയും മാരിടൈം ബോര്‍ഡിന്റെയും ചുമതലയിലേക്കും നിയമിച്ചു.

നിലവിലെ കെഎസ്ഇബി ചെയര്‍മാന്‍ ചുമതലയ്ക്ക് പുറമെ മൃഗശാല, മ്യൂസിയം, ആര്‍ക്കിയോളജി ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറി ചുമതല കൂടി എന്‍. പ്രശാന്തിന് നല്‍കിയിട്ടുണ്ട്. ടി.വി. സുഭാഷിനെ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായും, ശര്‍മിള മേരി ജോര്‍ജിന് കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ അധിക ചുമതലയും നല്‍കി.

കൂടാതെ, എസ്. സുഹാസിനെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായും സ്‌പെഷ്യല്‍ സെക്രട്ടറിയായും നിയമിച്ചു. അബ്ദുല്‍ നാസറിന് പാര്‍ലമെന്ററി കാര്യവകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്നീ ചുമതലകളാണ് നല്‍കിയിരിക്കുന്നത്


Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Save your stories

Sign in