Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ മെസ്സി അന്തരിച്ചു

ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ ഹൊറാഷിയോ  മെസ്സി അന്തരിച്ചു

ബ്യൂണസ് ഐറിസ്: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവും ഔദ്യോഗിക ഏജന്റുമായ ഹോർഹെ ഹൊറാഷിയോ മെസ്സി (68) അന്തരിച്ചതായി റിപ്പോർട്ട്. അർജന്റീനൻ മാധ്യമമായ 'ഇൻഫോബേ'യാണ് വാർത്ത പുറത്തുവിട്ടത്. അർജന്റീന സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ക്ലിനിക്കിലായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലും വളർച്ചയിലും ഏറ്റവും വലിയ പിന്തുണയായിരുന്നു പിതാവ് ജോർഹെ. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവ് മൂലം പ്രയാസപ്പെട്ട മെസ്സിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കിയതും, 13-ാം വയസ്സിൽ സ്‌പെയിനിലേക്ക് ഒപ്പം കൂട്ടിയതും അദ്ദേഹമായിരുന്നു. കളിക്കളത്തിന് പുറത്ത് മെസ്സിയുടെ ഏജന്റായി പ്രവർത്തിച്ച അദ്ദേഹം ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി കരാറുകൾക്കും മറ്റ് പ്രമുഖ വാണിജ്യ-പരസ്യ കരാറുകൾക്കും നേതൃത്വം നൽകി.

ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം മെസ്സി വികാരാധീനനായി കണ്ണീരണിഞ്ഞത് പിതാവിന്റെ മോശം ആരോഗ്യാവസ്ഥയെ തുടർന്നായിരുന്നു. കുടുംബത്തിൽ കടുത്ത മാനസിക പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മത്സരശേഷം മെസ്സി വ്യക്തമാക്കിയിരുന്നു.


Related articles

See all
Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Popular News

ന്യൂസിലൻഡ് 368-ന് പുറത്ത്; കിവീസിനെതിരെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം; രാ...

Popular News

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് സർക്കാർ അംഗീകാരം; കായിക വകുപ്പിൽ അസിസ്റ...

Popular News

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയുമായി ശുഭ്മാൻ ഗില്ലും സംഘവും; ഇന്ത്യ-ന്യൂസിലൻഡ്...

Save your stories

Sign in