Logo
Sat, Jun 13, 2026 • 12:46 AM
LIVE TV
Watch

No business videos available

No Middle East videos available

ലക്ഷ്യം പിഴയ്ക്കാത്ത ആ ഇതിഹാസം ഇനിയില്ല; മുൻ ദേശീയ ഷൂട്ടിങ് താരം ജസ്പാൽ റാണ അന്തരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 12, 2026
1 min read
SHARE:
SAVE: Login to save

ലക്ഷ്യം പിഴയ്ക്കാത്ത ആ ഇതിഹാസം ഇനിയില്ല; മുൻ ദേശീയ ഷൂട്ടിങ് താരം ജസ്പാൽ റാണ അന്തരിച്ചു


ഇന്ത്യൻ കായികലോകത്തെ ഇതിഹാസ ഷൂട്ടിങ് താരവും ദേശീയ കോച്ചുമായ ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പാരീസ് ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഷൂട്ടിങ് വിസ്മയം മനു ഭാക്കറിന്റെ പരിശീലകനാണ്.

അടുത്തിടെ അദ്ദേഹം സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ജർമനിയിൽ നടന്ന ഐഎസ്എസ്എഫ് (ISSF) ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടയിലും അസ്വസ്ഥതകൾ വർധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ലക്ഷ്യം പിഴയ്ക്കാത്ത പിസ്റ്റൾ രാജാവ്


ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ഷൂട്ടിങ് കോച്ചായി മാറുന്നതിന് മുൻപ് രാജ്യം കണ്ട ഏറ്റവും മികച്ച പിസ്റ്റൾ ഷൂട്ടർമാരിൽ ഒരാളായിരുന്നു ജസ്പാൽ റാണ. 1976 ജൂൺ 28-ന് ഉത്തരാഖണ്ഡിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1994-ൽ അന്താരാഷ്ട്ര മത്സരരംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം മിലാനിൽ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടി വിസ്മയമായി. ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിലും അദ്ദേഹം സ്വർണമണിഞ്ഞു.

ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലുടനീളം മെഡലുകൾ വാരിക്കൂട്ടിയ കരിയറായിരുന്നു റാണയുടേത്. ഒൻപത് സ്വർണമടക്കം 15 മെഡലുകളുമായി ഇന്ത്യയുടെ ഏറ്റവും മികച്ച കോമൺവെൽത്ത് ഗെയിംസ് ഷൂട്ടർ എന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി. 1994, 1998, 2002, 2006 കോമൺവെൽത്ത് ഗെയിംസുകളിൽ ഇന്ത്യയുടെ സ്വർണ്ണവേട്ട നയിച്ചത് ജസ്പാൽ റാണയായിരുന്നു.

പുതുതലമുറയുടെ ദ്രോണാചാര്യർ


കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച്  പതിനെട്ടാം വയസ്സിൽ രാജ്യം അദ്ദേഹത്തെ അർജുന അവാർഡ് നൽകി ആദരിച്ചു. മൂന്ന് വർഷത്തിന് ശേഷം പത്മശ്രീ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.

മത്സരരംഗത്തുനിന്ന് വിരമിച്ച ശേഷം 2012 മുതലാണ് റാണ പരിശീലകന്റെ കുപ്പായമണിഞ്ഞത്. ഷൂട്ടിങ് രംഗത്ത് ഇന്ത്യയുടെ പുതുതലമുറയെ വാർത്തെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ മനു ഭാക്കറിന് പുറമെ, ഇന്ത്യയുടെ മുൻനിര ഷൂട്ടിങ് താരങ്ങളായ സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് എന്നിവരും റാണയുടെ ശിക്ഷണത്തിൽ വളർന്നവരാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10