Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

‘പോയെടാ… എന്റെ കുട്ടി പോയി…’; കരഞ്ഞുതളര്‍ന്ന് റോയ്, ഹൃദയംനുറുങ്ങും വേദന

‘പോയെടാ… എന്റെ കുട്ടി പോയി…’; കരഞ്ഞുതളര്‍ന്ന് റോയ്, ഹൃദയംനുറുങ്ങും വേദന
പോയെടാ... എന്റെ കുട്ടി പോയി...അവള്‍ പോയില്ലേ... ഇനി എന്തിനാണിവിടെ നില്‍ക്കുന്നത്. കുസാറ്റ് ദുരന്തത്തില്‍ വിദ്യാര്‍ത്ഥിനി ആന്‍ റുഫ്തയുടെ മരണവിവരം അറിഞ്ഞ പിതാവ് റോയ് പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ ഹൈബി ഈഡന്‍ അടക്കമുള്ളവര്‍. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എം പി., ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമാണ് റോയിയും മകന്‍ റിഥുലും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. ആനിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് കരഞ്ഞു തളര്‍ന്ന റോയിയെയും മകനെയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു കണ്ടു നിന്നവരെല്ലാം. ഹൈബി ഈഡന്റെ കാറിലാണ് റോയിയെയും മകനെയും വീട്ടിലേക്ക് മടക്കിവിട്ടത്. അറിയപ്പെടുന്ന ചവിട്ടുനാടക ആചാര്യമാണ് റോയി. ആന്‍ റുഫ്തയുടെ അമ്മ സിന്ധു വിസിറ്റിങ് വിസയില്‍ ഇറ്റലിയിലേക്ക് ജോലി തേടി പോയിരിക്കുകയാണ്. അവരെ അപകടവിവരം അറിയിച്ചിട്ടുണ്ട്. മകളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്താനായിട്ടാണ് അവര്‍ ഇറ്റലിക്ക് പോയത്. അവര്‍ക്ക് അവിടെനിന്ന് മടങ്ങിവരാന്‍ കഴിയുമോ എന്നതിലടക്കം നിലവില്‍ സംശയം ഉണ്ട്. കുസാറ്റ് ദുരന്തത്തില്‍ ആന്‍ റുഫ്ത അടക്കം നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഗീതനിശ നടക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദുരന്തം സംഭവിച്ചത്.  

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രതിഷേ...

Save your stories

Sign in