Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാനനപാതയില്‍ 100 പുതിയ വഴിവിളക്കുകള്‍; സന്നിധാനത്ത് 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി

കാനനപാതയില്‍ 100 പുതിയ വഴിവിളക്കുകള്‍; സന്നിധാനത്ത് 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി

വണ്ടിപ്പെരിയാര്‍-സത്രം-പുല്‍മേട് കാനനപാതയുടെ ഭാഗമായ ഉരക്കുഴി മുതല്‍ കോടംപ്ലാവ് വരെയുള്ള ഭാഗത്ത് നൂറോളം പുതിയ വഴി വിളക്കുകള്‍ സ്ഥാപിച്ച് കെ.എസ്.ഇ.ബി. താല്‍ക്കാലികമായി വയര്‍ വലിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏതാണ്ട് രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ ഇവ സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അത്യാവശ്യം ചൂണ്ടിക്കാട്ടിയാല്‍ കൂടുതല്‍ വിളക്കുകള്‍ ഒരുക്കുമെന്ന് കെ.എസ് ഇ ബി അറിയിച്ചു.

സന്നിധാനത്ത് കെ.എസ്.ഇ.ബി. ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത്. 24 മണിക്കൂറും വൈദ്യുതി ഇടമുറിയാതെ ലഭ്യമാക്കാന്‍ നേരത്തെ കെ.എസ്.ഇ.ബി യ്ക്ക് രണ്ടുഫീഡറകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് മൂന്നാക്കി. ശബരി, സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ മൂന്ന് 11 കെ.വി. ഫീഡറുകള്‍ വഴി സന്നിധാനത്തേക്ക് വൈദ്യൂതി ലഭ്യമാക്കുന്നു. ഏതെങ്കിലും ഒരു ഫീഡര്‍ തകരാറിലായാലും രണ്ടുഫീഡറുകള്‍ വഴി സന്നിധാനത്ത് മുഴുവന്‍ സമയത്തും വൈദ്യൂതിഎത്തും.

പമ്പയിലും സന്നിധാനത്തുമായി വിവിധ ഷിഫ്റ്റുകളിലായി കെ.എസ്.ഇ.ബിയുടെ 35 ജീവനക്കാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. സന്നിധാനത്ത് നിലവിലുള്ളവ കൂടാതെ100,200 വാട്ട്‌സിന്റെ 500 എല്‍.ഇ.ഡി ലൈറ്റുകളും അധികമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വംബോര്‍ഡിന്റെയും മറ്റ് വകുപ്പുകളുടെയും ആവശ്യമനുസരിച്ച് 70 താല്‍ക്കാലിക കണ്ക്ഷനുകളും സന്നിധാനത്ത് നല്‍കിയിട്ടുണ്ട്. വനംവകുപ്പും ദേവസ്വം ബോര്‍ഡും കാനനപാത തുറന്നുകൊടുത്തതോടെ ഇതുവഴി അയ്യപ്പന്‍മാര്‍ എത്തിച്ചേര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ലൈറ്റുകള്‍ സ്ഥാപിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടും. കൂടാതെ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയും. ലൈറ്റിങ് അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം സന്നിധാനത്ത് ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിച്ചിരുന്നു.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in