ഡല്‍ഹിയിലെ പോലീസ് അതിക്രമം: തലസ്ഥാനത്ത് പ്രതിഷേധമിരമ്പി; ലോക് ഭവനിലേക്ക് കെ.പി.സി.സി പ്രക്ഷോഭ മാര്‍ച്ച്; സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തിലും നരനായാട്ടിലും പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ലോക് ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ എം. ലിജു, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ഒ.ജെ. ജനീഷ്, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ എന്നിവരും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി.
എം.എല്‍.എമാരായ എം. വിന്‍സന്റ്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്ക് പുറമെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാര്‍, പാലോട് രവി, മണക്കാട് സുരേഷ്, കെ.എസ്. ശബരീനാഥന്‍, ശരത് ചന്ദ്രപ്രസാദ്, കെ.പി. ശ്രീ കുമാര്‍, ആര്‍. ലക്ഷ്മി, സൈമണ്‍ അലക്‌സ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളും മാര്‍ച്ചില്‍ അണിനിരന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.