Logo
Tue, Jun 23, 2026 • 04:23 PM
LIVE TV
Watch

No business videos available

No Middle East videos available

കൊട്ടാരക്കര വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം; അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 23, 2026
1 min read
SHARE:
SAVE: Login to save

കൊട്ടാരക്കര വാഹനാപകടം: പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം; അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി

കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി മൂന്ന് പേര്‍ മരണപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഏറെ സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ് വിവിധ സ്വകാര്യ ആശുപത്രികളിലടക്കം പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് അടിയന്തരമായി വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ മന്ത്രിമാരായ ബിന്ദു കൃഷ്ണയും പി.സി. വിഷ്ണുനാഥും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കി. ദാരുണമായ ഈ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10