Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്‌നായി തോമാ ചലച്ചിത്രമാകുന്നു; വിജി തമ്പി ക്‌നായി തൊമ്മനാകുന്നു

ക്‌നായി തോമാ ചലച്ചിത്രമാകുന്നു; വിജി തമ്പി ക്‌നായി തൊമ്മനാകുന്നു

കനാന്‍ ദേശത്തുനിന്നും കച്ചവടവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ ചരിത്രപുരുഷനായ ക്‌നായി തൊമ്മന്റെ ജീവിതം ചലച്ചിത്രമാകുന്നു. പ്രശസ്ത സംവിധായകന്‍ വിജി തമ്പിയാണ് ക്‌നായി തൊമ്മന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജി തമ്പിയുടെ തന്നെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മേല്‍ക്കാരപ്പുറത്ത് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടോമി മേല്‍ക്കാരപ്പുറത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേരളത്തിലെ മലഞ്ചരക്കുകള്‍ വാങ്ങി പകരം എണ്ണയും മറ്റും ഇവിടേക്ക് കൈമാറ്റം ചെയ്തിരുന്ന കച്ചവടബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. തോമാശ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ച ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ അധികാരികള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍, കനാന്‍ ദേശത്തെ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ നിര്‍ദ്ദേശപ്രകാരം ഏതാനും വൈദികരുമായി ഒരു പായ്ക്കപ്പലില്‍ ക്‌നായി തൊമ്മന്‍ കേരളത്തിലെത്തുന്നു. അന്നത്തെ ഭരണാധികാരിയായിരുന്ന ചേരമാന്‍ പെരുമാള്‍ അവരെ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കേരളത്തില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. എല്ലാവിധ കൊമേഴ്‌സ്യല്‍ ഘടകങ്ങളും കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്‍ടെയ്നറായിട്ടാണ് ചിത്രം ഒരുക്കുന്നത്.

സജി സോമന്‍, അംബിക, മല്ലിക സുകുമാരന്‍, മുരളി മോഹന്‍, ജയകൃഷ്ണന്‍, കോട്ടയം രമേഷ്, ഇബ്രാഹിം കുട്ടി, ഇസഹാക്ക്, ജയന്‍ ചേര്‍ത്തല, ചാലി പാല, ആലപ്പി അഷ്‌റഫ്, ജോസഫ് ചാവറ, സൈമണ്‍ പാറക്കല്‍, തോമസ് സംക്രാന്തി, ആശിഷ് അലക്‌സ്, ശ്രീദര്‍ശന്‍, സന്തോഷ് കുമാര്‍ നാട്ടകം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ക്‌നാനായ സമൂഹത്തിന്റെ മൂലകഥയെ ആസ്പദമാക്കി കുമരകം ബാബുരാജ് തിരക്കഥ രചിക്കുന്നു. ഗോകുല്‍ ഛായാഗ്രഹണവും പി.സി. മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ആന്റണി ഏലൂരാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. നവംബര്‍ 26-ന് വാഗമണ്ണില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് പ്രധാന ലൊക്കേഷനുകള്‍ പാലക്കാട്, ചേര്‍ത്തല എന്നിവയാണ്. പിആര്‍ഒ- വാഴൂര്‍ ജോസ്.

Related articles

See all
Popular News

ആകാശത്തോളം സ്വപ്നം കാണാൻ പ്രചോദനമായി 'ആകാശംലോ ഒക താര'; കലാമിനും സാരാഭായിക്കും കല്പന ചൗളയ്ക...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആവേശമായി ‘ദി റൈസ് ഓഫ് വാനരാസ്’; ‘ഹനുമാൻ’ ഫാന്റസി ലോകം വിപുലീകരിക്കാൻ വി.ഐ. ആനന്ദും വൈഷ്ണവ്...

Popular News

സ്വപ്നങ്ങളും പ്രണയവും ഇഴചേരുന്ന ദൃശ്യവിസ്മയം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്ക്ക് ഗംഭീര...

Save your stories

Sign in