Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സഞ്ജുവിന്റെ വെടിക്കെട്ടും നിധീഷിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും; മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ ജയം

സഞ്ജുവിന്റെ വെടിക്കെട്ടും നിധീഷിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും; മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് കൂറ്റൻ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കരുത്തരായ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം. 94 റൺസിനാണ് കേരളം മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര 16 ഓവറിൽ 117 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ മുഹമ്മദ് അസറുദ്ദീന്റെ (1) വിക്കറ്റ് നഷ്ടമായെങ്കിലും, രോഹൻ കുന്നുമ്മലും അഹ്മദ് ഇമ്രാനും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് സ്കോർബോർഡ് വേഗത്തിലാക്കി. വെറും 16 പന്തുകളിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 47 റൺസെടുത്താണ് സഞ്ജു പുറത്തായത്. മറുവശത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്ത രോഹൻ കുന്നുമ്മൽ 47 പന്തുകളിൽ നിന്ന് 9 ഫോറും 3 സിക്സുമടക്കം 75 റൺസ് നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച സൽമാൻ നിസാർ (13 പന്തുകളിൽ പുറത്താകാതെ 29) കൂടി ചേർന്നതോടെയാണ് കേരളം 211 റൺസെന്ന വലിയ സ്കോറിലെത്തിയത്. മഹാരാഷ്ട്രയ്ക്കായി മുകേഷ് ചൗധരി മൂന്നും വിക്കി ഓസ്വാൾ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ കേരള ബൗളർമാർക്ക് മുന്നിൽ മഹാരാഷ്ട്ര ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. ഉജ്ജ്വല പന്തേറിലൂടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ എം.ഡി. നിധീഷാണ് മഹാരാഷ്ട്രയെ തകർത്തത്. ക്യാപ്റ്റൻ പൃഥ്വി ഷാ (6), രാഹുൽ ത്രിപാഠി ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം നിധീഷിന്റെ പന്തുകളിൽ വീണു. 21 പന്തുകളിൽ 28 റൺസെടുത്ത രാമകൃഷ്ണ ഘോഷും 23 റൺസെടുത്ത പ്രശാന്ത് സോളങ്കിയുമാണ് മഹാരാഷ്ട്ര നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നിധീഷിന് പുറമെ ബിജു നാരായണൻ മൂന്ന് വിക്കറ്റും വീഴ്ത്തി കേരളത്തിന്റെ വിജയം ഉറപ്പാക്കി. മത്സരത്തിൽ തിളങ്ങിയ എം.ഡി. നിധീഷ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.



Related articles

See all
Popular News

വിമർശനങ്ങൾക്ക് പവർ ലുക്കിൽ മറുപടി; വോഗ് വേദിയിൽ തിളങ്ങി ആൻസി സോജൻ

Popular News

വെല്ലിങ്ടനില്‍ ചരിത്രനേട്ടവുമായി ഗില്ലും പന്തും; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 3,000 റണ്...

Popular News

ആശങ്കകൾ ഒഴിവാക്കി കളി ആസ്വദിക്കൂ; ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന് മുൻപ് ഗുകേഷിന് വിശ്വനാഥൻ ആനന...

Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Save your stories

Sign in