Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കണ്ണൂര്‍ വി.സി വിനയൻ വധക്കേസ്: സി.പി.എം പ്രവർത്തകൻ ബിജു കുറ്റക്കാരൻ, ശിക്ഷാവിധി ഈ മാസം 12-ന്

കണ്ണൂര്‍ വി.സി വിനയൻ വധക്കേസ്: സി.പി.എം പ്രവർത്തകൻ ബിജു കുറ്റക്കാരൻ, ശിക്ഷാവിധി ഈ മാസം 12-ന്

കണ്ണൂർ: ബി.എം.എസ് പ്രവർത്തകനായിരുന്ന വടക്കേച്ചാലിൽ വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ സി.പി.എം പ്രവർത്തകൻ ജമീന്റെവിടെ ബിജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസിൽ കുറ്റക്കാരനായ പ്രതിക്കുള്ള ശിക്ഷാവിധി ഈ വരുന്ന ഒക്ടോബർ 12-ന് കോടതി പ്രസ്താവിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

2009 മാർച്ച് 12-നാണ് കണ്ണൂർ പന്ന്യന്നൂർ കുറിച്ചികരയിൽ വെച്ച് വിനയനെ സി.പി.എം സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സി.പി.എം നടത്തുന്ന രാഷ്ട്രീയ അക്രമങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഈ അന്വേഷണത്തിലൂടെ പുറത്തുവന്നത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ സി.പി.എം ക്രിമിനൽ സംഘാംഗം ടി.കെ. രജീഷിനെ പോലീസും അന്വേഷണ സംഘവും ചോദ്യം ചെയ്തതോടെയാണ് വർഷങ്ങളോളം മൂടിവെക്കപ്പെട്ടിരുന്ന വിനയൻ വധക്കേസിലെ നിർണായക വിവരങ്ങളും ഗൂഢാലോചനകളും പുറംലോകം അറിഞ്ഞത്. കൊലപാതക രാഷ്ട്രീയം നടപ്പിലാക്കുന്ന സി.പി.എമ്മിന്റെ ക്രിമിനൽ മുഖം വീണ്ടും തുറന്നുകാട്ടുന്നതാണ് കോടതിയുടെ ഈ നിർണ്ണായക കണ്ടെത്തൽ.


Related articles

See all
Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Popular News

മാളിക്കടവ് ഗവ. ഐ.ടി.ഐയിൽ സംഘർഷം; കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ജാനിബിന് നേരെ എസ്....

Popular News

സഹകരണ വേദിയിലെ കയ്യേറ്റവും പി.എം. ശ്രീയിലെ കുറ്റസമ്മതവും; സി.പി.എം ജനങ്ങളോട് മറുപടി പറയണമെ...

Save your stories

Sign in