Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചിരിയുടെ പൂരത്തിന് വീണ്ടും കൊടിയേറുന്നു; 'കല്യാണരാമൻ' 4K അറ്റ്‌മോസിൽ റീ-റിലീസിന് ഒരുങ്ങുന്നു

ചിരിയുടെ പൂരത്തിന് വീണ്ടും കൊടിയേറുന്നു; 'കല്യാണരാമൻ' 4K അറ്റ്‌മോസിൽ റീ-റിലീസിന് ഒരുങ്ങുന്നു

സമീപകാലത്ത് സിനിമാ മേഖലയിൽ ട്രെൻഡായി മാറിക്കൊണ്ടിരിക്കുന്ന കാര്യമാണ് പുത്തൻ സാങ്കേതിക മികവിലുള്ള സിനിമകളുടെ റീ-റിലീസുകൾ. മലയാളത്തിലടക്കം ഒട്ടനവധി ചിത്രങ്ങൾ ഇതിനകം റീ-റിലീസ് ചെയ്ത് തിയേറ്ററുകളിൽ വൻവിജയം നേടിയിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ചിത്രമായ 'കല്യാണരാമൻ' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. 24 വർഷങ്ങൾക്ക് ശേഷം എത്തുന്ന ചിത്രം 4K ഡോൾബി അറ്റ്‌മോസിൽ അത്യാധുനിക ദൃശ്യ-ശബ്ദ മികവോടെയാണ് പുനരവതരിപ്പിക്കുന്നത്. ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർക്കുള്ള സർപ്രൈസ് സമ്മാനമായാണ് 'കല്യാണരാമൻ 4K' റീ-റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

2002-ൽ പുറത്തിറങ്ങിയ 'കല്യാണരാമൻ' സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ച ഈ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്‌നറുകളിൽ ഒന്നാണ്. സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോൾ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്നത് ചിത്രത്തിലെ രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും ഒന്നിക്കുന്ന ദിലീപ്-ഇന്നസെന്റ്-സലിംകുമാർ എന്നിവരുടെ ഐക്കോണിക് കോമ്പിനേഷൻ രംഗങ്ങൾ തന്നെയാണ്.

റീ-റിലീസിൽ തിയേറ്ററുകളിൽ തരംഗമായി മാറിയ 'ദേവദൂതൻ', 'ചോട്ടാ മുംബൈ', 'കിരീടം' എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിങ് നിർവഹിച്ച ഹൈ സ്റ്റുഡിയോസാണ് കല്യാണരാമനും അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്‌മോസ് ശബ്ദമികവിലുമായി ഒരുക്കുന്നത്. ദിലീപ്, കുഞ്ചാക്കോ ബോബൻ, നവ്യ നായർ, ജ്യോതിർമയി, ലാലു അലക്‌സ്, ലാൽ എന്നിവർക്കൊപ്പം ഇന്നസെന്റ്, സലിം കുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ബേണി-ഇഗ്‌നേഷ്യസ് സംഗീതം പകർന്നു. പി. സുകുമാർ ഛായാഗ്രഹണവും ഹരിഹരപുത്രൻ എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന്റെ പി.ആർ.ഓ പി. ശിവപ്രസാദാണ്.



Related articles

See all
Popular News

ദിലീപിന് ജന്മദിനാശംസകളുമായി 'ഹെനോക്'; ഫോറൻസിക് സർജനായി ഞെട്ടിക്കാൻ ജനപ്രിയ നായകൻ

Popular News

സ്റ്റൈലിഷ് മാസ് ലുക്കിൽ സൂര്യയുടെ ഡിഎസ്പി ഇമ്പരാജ്; ജിത്തു മാധവൻ ചിത്രം ‘സീൻ’ ഗ്ലിംപ്സ് പു...

Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Popular News

'ബാച്ച്ലർ പാർട്ടി Deux': കരോൾ ആയി ഹൻസിക കൃഷ്ണ; ശ്രദ്ധ നേടി ക്യാരക്ടർ പോസ്റ്റർ

Save your stories

Sign in