Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

തൃശൂർ: വടക്കാഞ്ചേരിയിൽ വച്ച് വൻതോതിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന യുവതി ബെംഗളൂരുവിൽ പിടിയിൽ. പാലക്കാട് പട്ടാണി സ്ട്രീറ്റ് പുളിക്കൽ വീട്ടിൽ റിൻഷാ മുഹമ്മദ് റാഫി (25) ആണ് വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശി ശരത്ത്മോൻ (37) 154.27 ഗ്രാം എം.ഡി.എം.എയുമായി വടക്കാഞ്ചേരിയിൽ പിടിയിലായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശരത്ത്മോന് ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചു നൽകിയത് കുന്നംകുളം തെക്കേപുറം സ്വദേശി അരൂദാസ് (33) ആണെന്ന് വ്യക്തമായത്. ഈ കണ്ണിയിലെ പ്രധാന സഹായിയാണ് പിടിയിലായ റിൻഷാ മുഹമ്മദ് റാഫി.

പ്രതിക്കായി നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ ബെംഗളൂരുവിൽ എത്തിയ വടക്കാഞ്ചേരി പോലീസ് സംഘം യുവതിയെ അതിവിദഗ്ദ്ധമായി പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കുന്നംകുളം എ.സി.പി സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ അനൂപ്, എസ്.ഐ നിബിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൽ, സി.പി.ഒ അർജുൻ, വനിതാ സി.പി.ഒ ഷബ്ന എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.

Related articles

See all
Popular News

നാളത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു; ഗുരുവായൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസുകൾ മുടങ്ങില...

Popular News

കുന്നംകുളം മക്കാലിക്കാവ് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; 15 കിലോയുടെ പഞ്ചലോഹ വിഗ്രഹവും ശംഖും...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in