Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.എം റോയിയുടെ നിര്യാണത്തില്‍ കെ സുധാകരന്‍ എം.പി അനുശോചിച്ചു

കെ.എം റോയിയുടെ നിര്യാണത്തില്‍ കെ സുധാകരന്‍ എം.പി അനുശോചിച്ചു
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. മലയാളം, ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തന രംഗത്ത് തന്റേതായ ശൈലിയും വ്യക്തിമുദ്രയും പതിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍. മികച്ച പ്രാസംഗികന്‍, നോവലിസ്റ്റ് എന്നീനിലകളിലും കഴിവ് തെളിയിച്ച അതുല്യ ബഹുമുഖപ്രതിഭ. വെല്ലുവിളികളെ സുസ്‌മേരവദനനായി നേരിട്ട റോയ് പ്രസരിപ്പിന്റെ ആള്‍രൂപമായിരുന്നു. രോഗം പലപ്പോഴും അദ്ദേഹത്തെ തളര്‍ത്താന്‍ നോക്കിയപ്പോഴെല്ലാം പ്രസരിപ്പോടെയും ചങ്കുറപ്പോടെയും നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തി. വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്ന റോയിയ്ക്ക് അതെന്നും താങ്ങും തണലുമായിരുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ ശക്തിയും കൈമുതലും പതിറ്റാണ്ടുകളുടെ അനുഭവപരിചയമാണ്. പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നും പാഠപുസ്തകമാണ് കെ.എം റോയിയുടെ മാധ്യമജീവിതം. അദ്ദേഹത്തിന്‍റെ വിയോഗം മാധ്യമലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in