Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ട്വന്റി-20യിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി ജോസ് ബട്‌ലർ

ട്വന്റി-20യിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി ജോസ് ബട്‌ലർ

ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്‌ലർ. സോഫിയ ഗാർഡൻസിൽ നടന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെയാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 16 പന്തിൽ 30 റൺസ് നേടിയതോടെയാണ് ബട്‌ലർ ഈ നാഴികക്കല്ല പിന്നിട്ടത്.

497 ഇന്നിംഗ്സുകളിൽ നിന്ന് 147.46 സ്ട്രൈക്ക് റേറ്റിലും 35.46 ശരാശരിയിലുമാണ് ഇംഗ്ലീഷ് താരം ഈ നേട്ടത്തിലെത്തിയത്. ഇതോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം കിറോൺ പൊള്ളാർഡിന്റെ (14,999 റൺസ്) റെക്കോർഡ് മറികടന്ന് ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന പദവിയും ബട്‌ലർ സ്വന്തമാക്കി. ഇംഗ്ലണ്ട് ദേശീയ ടീമിന് പുറമെ വിവിധ ആഗോള ലീഗുകളിലെ പ്രമുഖ ഫ്രാഞ്ചൈസികൾക്കായി കളിച്ചാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.

അതേസമയം, രണ്ടാം മത്സരത്തിൽ ലങ്കയെ 6 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കി. ലങ്ക ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം 47 പന്തുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് മറികടന്നു. ടി20യിൽ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ തുടർച്ചയായ 14-ാം വിജയമാണിത്. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബർ 19-ന് ഓൾഡ് ട്രാഫോർഡിൽ നടക്കും.




Related articles

See all
Popular News

12 ടീമുകൾ, 300-ലധികം താരങ്ങൾ: 'കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ് 2026'-ന് ഗോവയിൽ തുടക്...

Popular News

ഐ.ഒ.എ തിരഞ്ഞെടുപ്പിൽ പി.ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാതിനിധ്യത്തിന് അംഗീകാരം...

Popular News

ത്രില്ലർ പോരാട്ടം, ആവേശവിജയം; പാകിസ്താനെ അവസാന പന്തിൽ വീഴ്ത്തി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം...

Popular News

മാറ്റ് ഹെൻ‌റിയുടെ തകര്‍പ്പന്‍ ബൗളിംഗ്; ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ന...

Save your stories

Sign in