Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഉന്നത ലഷ്‌കർ കമാൻഡർ വലയിലായതായി സൂചന

കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഉന്നത ലഷ്‌കർ കമാൻഡർ വലയിലായതായി സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു. ലഷ്‌കർ-ഇ-തയ്ബയുടെ ഉന്നത കമാൻഡർ ലത്തീഫ് ഭട്ട് ഉൾപ്പെടെയുള്ള ഭീകരർ പ്രദേശത്ത് കുടുങ്ങിയതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കുൽഗാമിലെ വിവിധ ഗ്രാമങ്ങളിൽ സുരക്ഷാ സേന തിരച്ചിൽ ഊർജ്ജിതമാക്കിയതിനിടെ പുലർച്ചെയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മു കശ്മീർ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച കുൽഗാമിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ലത്തീഫ് ഭട്ടിന്റെ അടുത്ത സഹായി ഉമർ നിസാർ ദാർ കൊല്ലപ്പെട്ടിരുന്നു. നവംബർ 11-ന് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ചെക്ക്പോയിന്റിന് നേരെ ആക്രമണം നടത്തുന്നതിന് മുൻപായി നിസാർ ദാറും ലത്തീഫ് ഭട്ടും പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേറ്റ ഈ ആക്രമണത്തിന് ശേഷം ഇരുവരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

എഐ ഉപയോഗിച്ച് അഗ്നിവീർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി; ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in