Logo
Mon, Jun 29, 2026 • 10:22 AM
LIVE TV
Watch

No business videos available

No Middle East videos available

ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി; ചരിത്ര ജയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 29, 2026
1 min read
SHARE:
SAVE: Login to save

ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി; ചരിത്ര ജയം

ബെല്‍ഫാസ്റ്റ്: ട്വന്റി-20 പരമ്പരയില്‍ ലോക ചാമ്പ്യന്മാരായ ഇന്ത്യയെ തൂത്തുവാരി അയര്‍ലന്‍ഡ്. ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ രണ്ടാം മത്സരത്തില്‍ വെറും ഒരു റണ്ണിനാണ് ഐറിഷ് പട ഇന്ത്യയെ കീഴ്‌പ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര അയര്‍ലന്‍ഡ് (2-0) സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം വന്‍ ദുരന്തമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും റണ്ണൊന്നുമെടുക്കാതെ 'ഗോള്‍ഡന്‍ ഡക്കായി' മടങ്ങി. ഇഷാന്‍ കിഷന്‍ (12), ശ്രേയസ് അയ്യര്‍ (10) എന്നിവരും നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒരുവശത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും 46 പന്തില്‍ 55 റണ്‍സുമായി തിലക് വര്‍മ്മ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു. തിലകിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. ശിവം ദുബെ (20), സൂര്യന്‍ഷ് ഷെഡ്ഗെ (1) എന്നിവരും വേഗത്തില്‍ പുറത്തായി.

അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ ഹര്‍ഷിത് റാണ (10 പന്തില്‍ 21) തകര്‍പ്പന്‍ ശ്രമം നടത്തിയെങ്കിലും അഞ്ചാം പന്തില്‍ പുറത്തായി. അവസാന പന്തില്‍ പ്രിന്‍സ് യാദവ് (6) സിക്‌സര്‍ അടിച്ചെങ്കിലും ഇന്ത്യ ഒരു റണ്‍സ് അകലെ വീണു. അര്‍ഷ്ദീപ് സിംഗ് (4) പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിനായി മാത്യു ഹൊള്ളാര്‍ഡ്, ജയ് മൂന്ദ്ര എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്‍ഡ് 8 വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. 53 റണ്‍സ് നേടിയ ഹാരി ടെക്റ്ററാണ് അവരുടെ ടോപ് സ്‌കോറര്‍. 21 റണ്‍സെടുക്കുന്നതിനിടെ ടിം ടെക്റ്റര്‍ (5), റോസ് അഡയര്‍ (16) എന്നിവരെ നഷ്ടമായ അയര്‍ലന്‍ഡിനെ ഹാരി ടെക്റ്ററും കാള്‍റ്റിസും ചേര്‍ന്നുള്ള 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. മത്സരത്തിലെയും പരമ്പരയിലെയും താരമായി അയര്‍ലന്‍ഡിന്റെ ജയ് മൂന്ദ്ര തിരഞ്ഞെടുക്കപ്പെട്ടു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10