Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രം 'അക്ഷരംപ്രതി' ആരംഭിച്ചു; സ്വിച്ചോൺ നിർവ്വഹിച്ച് ജീത്തു ജോസഫ്

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രം 'അക്ഷരംപ്രതി' ആരംഭിച്ചു; സ്വിച്ചോൺ നിർവ്വഹിച്ച് ജീത്തു ജോസഫ്

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ 'അക്ഷരംപ്രതി'ക്ക് തുടക്കമായി. നവാഗതയായ രേഷ്മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നവംബർ ഇരുപത്തിമൂന്ന് തിങ്കളാഴ്ച കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, നിർമ്മാതാക്കളായ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിട്ടാണ് രേഷ്മ ശിവകുമാർ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. "ജീത്തു സാറിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ 'നീ കുറച്ചു ദിവസം വന്നു നിന്നു നോക്ക്' എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഒരൊറ്റ വാക്കാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരമൊരുക്കിയതും ഇന്ന് സ്വതന്ത്ര സംവിധായികയായി നിൽക്കാൻ എന്നെ പ്രാപ്തയാക്കിയതും. ഇല്ലെങ്കിൽ ഞാനില്ല," എന്ന് രേഷ്മ ആമുഖ പ്രസംഗത്തിൽ വികാരാധീനയായി പറഞ്ഞു. രേഷ്മ തന്റെ എല്ലാ കഥകളും തന്നോട് ചർച്ച ചെയ്യാറുണ്ടെന്നും അവയ്ക്കായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ ജീത്തു ജോസഫ് നവാഗത സംവിധായികയ്ക്ക് എല്ലാവിധ ആശംസകളും നേർന്നു.

ചടങ്ങിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ബേബി ജീൻ, ഗ്രേസ് ആന്റണി, ശരത് സഭ, ഷാൻ റഹ്മാൻ, പുതുമുഖ നായിക ഗോപിക രമേഷ് എന്നിവരും സംവിധായകരായ അനുരാജ് മനോഹർ, രോഹിത് ചന്ദ്രശേഖരൻ തുടങ്ങിയവരും വേദി പങ്കിട്ട് സംസാരിച്ചു. പൂർണ്ണമായും ഹ്യൂമർ-ലവ് (നർമ്മവും പ്രണയവും) ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിതെന്ന് സംവിധായിക വ്യക്തമാക്കി. ജീവിതത്തെ വളരെ അലസമായി കാണുന്ന ഒരു യുവാവിന്റെ ജീവിതത്തിലേക്ക് പ്രണയം കടന്നുവരുന്നതും, തുടർന്നുണ്ടാകുന്ന രസകരമായ മാറ്റങ്ങളുമാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ 'അക്ഷരംപ്രതി' അവതരിപ്പിക്കുന്നത്.

ബേബി ജീൻ നായകനാകുന്ന ചിത്രത്തിൽ ഗോപിക രമേഷാണ് നായിക. ഗ്രേസ് ആന്റണി, ശരത് സഭ, മഞ്ജു പിള്ള, ഷാൻ റഹ്മാൻ, ഗംഗ മീര എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രേഷ്മ ശിവകുമാറും അരുൺ സി.എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ്സ് സംഗീതവും ജിതേഷ് മംഗലപ്പിള്ളി ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

പ്രണവ് പറശ്ശിനിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കലാസംവിധാനം എം. ബാവ, മേക്കപ്പ് ആർ.ജി. വയനാടൻ, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവർ കൈകാര്യം ചെയ്യുന്നു. പ്രകാശ് കെ. മധു, സോണി സോളമൻ എന്നിവരാണ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർമാർ. ബിജു കടവൂർ, സെന്തിൽ പൂജപ്പുര (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്), ഷിബു ജി. സുശീലൻ (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. നവംബർ ഇരുപത്തിയാറിന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുന്ന 'അക്ഷരംപ്രതി' പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയാകും.

Related articles

See all
Popular News

പുതുമുഖ ബാലതാരം ആദി കേശവ കേന്ദ്രകഥാപാത്രമാകുന്ന 'സിദ്ധു' ഡിസംബർ 4-ന് തിയേറ്ററുകളിലേക്ക്

Popular News

ചിരിയും പ്രണയവുമായി 'അക്ഷരംപ്രതി' വരുന്നു; ബേബി ജീൻ നായകനാകുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർ...

Popular News

കുടുംബശ്രീ യൂണിറ്റിലെ നർമവും ഉദ്വേഗവും; താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ്' ഫസ്റ്റ് ലുക്ക്...

Popular News

സബ് ഇൻസ്പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്...

Save your stories

Sign in