Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചിരിയും പ്രണയവുമായി 'അക്ഷരംപ്രതി' വരുന്നു; ബേബി ജീൻ നായകനാകുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സംവിധായകൻ ജീത്തു ജോസഫ് നിർവഹിച്ചു

ചിരിയും പ്രണയവുമായി 'അക്ഷരംപ്രതി' വരുന്നു; ബേബി ജീൻ നായകനാകുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സംവിധായകൻ ജീത്തു ജോസഫ് നിർവഹിച്ചു

ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ 'അക്ഷരംപ്രതി'ക്ക് ഔദ്യോഗികമായി തുടക്കമായി. നവാഗതയായ രേഷ്മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നവംബർ 23 തിങ്കളാഴ്ച കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വെച്ച് നടന്നു. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ, നിർമ്മാതാക്കളായ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് ഫസ്റ്റ് ക്ലാപ്പടിച്ചു.

ജീത്തു ജോസഫിന്റെ സഹായിയായി പ്രവർത്തിച്ചാണ് രേഷ്മ ശിവകുമാർ തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. "ജീത്തു സാറിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ 'നീ കുറച്ചു ദിവസം വന്നു നിന്നു നോക്ക്' എന്നാണ് സാർ പറഞ്ഞത്. ആ വാക്കുകളാണ് എനിക്ക് സിനിമയിൽ അവസരമൊരുക്കിയതും ഇന്ന് ഇവിടെ ഒരു സംവിധായികയായി നിൽക്കാൻ കരുത്തായതും; അതില്ലെങ്കിൽ ഞാനില്ല," ചടങ്ങിന്റെ ആമുഖത്തിൽ രേഷ്മ വികാരാധീനയായി പറഞ്ഞു. രേഷ്മ തന്റെ എല്ലാ കഥകളും തന്നോട് ചർച്ച ചെയ്യാറുണ്ടെന്നും അതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ആശംസകൾ നേർന്നുകൊണ്ട് ജീത്തു ജോസഫ് പറഞ്ഞു.

ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളായ ബേബി ജീൻ, ഗ്രേസ് ആന്റണി, ശരത് സഭ, ഷാൻ റഹ്മാൻ, പുതുമുഖ നായിക ഗോപിക രമേഷ് എന്നിവർക്കൊപ്പം സംവിധായകരായ അനുരാജ് മനോഹർ, രോഹിത് ചന്ദ്രശേഖരൻ തുടങ്ങിയവരും വേദി പങ്കിട്ടു. പൂർണ്ണമായും ഹ്യൂമർ ലവ് (Humor Love) ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിതെന്ന് സംവിധായിക രേഷ്മ ശിവകുമാർ വ്യക്തമാക്കി. ജീവിതത്തെ അലസമായി കാണുന്ന ഒരു യുവാവിന്റെ ജീവിതത്തിലേക്ക് പ്രണയം കടന്നുവരുന്നതും, അത് അവനിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് നർമ്മ മുഹൂർത്തങ്ങളിലൂടെ സിനിമ അവതരിപ്പിക്കുന്നത്.

ബേബി ജീൻ നായകനാകുന്ന ചിത്രത്തിൽ ഗോപിക രമേഷാണ് നായിക. ഗ്രേസ് ആന്റണി, ശരത് സഭ, മഞ്ജു പിള്ള, ഷാൻ റഹ്മാൻ, ഗംഗാ മീര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രേഷ്മ ശിവകുമാറും അരുൺ സി.എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ്സ് സംഗീതവും, ജിതേഷ് മംഗലപ്പിള്ളി ഛായാഗ്രഹണവും, ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.

പ്രണവ് പറശ്ശിനിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കലാസംവിധാനം എം. ബാവ, മേക്കപ്പ് ആർ.ജി. വയനാടൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ പ്രകാശ് കെ. മധു, സോണി സോളമൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ബിജു കടവൂർ, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. നവംബർ 26-ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുന്ന 'അക്ഷരംപ്രതി' പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയാകും.

Related articles

See all
Popular News

പുതുമുഖ ബാലതാരം ആദി കേശവ കേന്ദ്രകഥാപാത്രമാകുന്ന 'സിദ്ധു' ഡിസംബർ 4-ന് തിയേറ്ററുകളിലേക്ക്

Popular News

കുടുംബശ്രീ യൂണിറ്റിലെ നർമവും ഉദ്വേഗവും; താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ്' ഫസ്റ്റ് ലുക്ക്...

Popular News

സബ് ഇൻസ്പെക്ടർ ടി.എസ്. ലൗലജനായി മോഹൻലാൽ; തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ പുതിയ പോസ്...

Popular News

മ്യൂസിക് ക്രൈം ത്രില്ലറുമായി 'റീസൺ ചാപ്റ്റർ വൺ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, ചിത...

Save your stories

Sign in