Logo
Wed, Aug 26, 2026 • 12:13 AM
LIVE TV
Watch

No business videos available

No Middle East videos available

അർജന്റീനയോട് തോൽവി; പുരുഷ ഹോക്കി ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 25, 2026
1 min read
SHARE:
SAVE: Login to save

അർജന്റീനയോട് തോൽവി; പുരുഷ ഹോക്കി ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്

ആംസ്റ്റൽവീൻ: പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ സെമി ഫൈനൽ സ്വപ്നങ്ങൾക്ക് വിരാമം. പൂൾ ഇയിലെ നിർണായക അവസാന മത്സരത്തിൽ അർജന്റീനയോട് 3-5ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്.നെതർലൻഡ്‌സിനെതിരായ മുൻ മത്സരത്തിലെ തോൽവിക്ക് പിന്നാലെ അർജന്റീനയ്‌ക്കെതിരെ വമ്പൻ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് ആംസ്റ്റൽവീനിലെ വാഗനർ സ്റ്റേഡിയത്തിലും തിരിച്ചടി നേരിടേണ്ടിവന്നു.

മത്സരം തുടങ്ങി വെറും 39-ാം സെക്കൻഡിൽ ജോക്വിൻ ടോസ്‌കാനി അർജന്റീനയ്ക്കായി ഗോൾ നേടി. ഇന്ത്യൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി കോർണർ നിക്കോളാസ് ഡി ലാ ടോറെ ലക്ഷ്യത്തിലെത്തിച്ചതോടെ ലീഡ് 2-0 ആയി.പിന്നോട്ട് പോകാതെ പൊരുതിയ ഇന്ത്യയ്ക്കായി ഒമ്പതാം മിനിറ്റിൽ സുഖ്ജീത് സിങ് ഗോൾ നേടി. മികച്ച ഫിനിഷിങ്ങിലൂടെ സുഖ്ജീത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആദ്യ ക്വാർട്ടർ അവസാനിക്കുമ്പോൾ അർജന്റീന 2-1ന് മുന്നിലായിരുന്നു.

മൂന്നാം ക്വാർട്ടറിൽ തോമസ് ഡൊമെനെ രണ്ട് ഗോളുകൾ കൂടി നേടിയതോടെ അർജന്റീന മത്സരത്തിൽ ശക്തമായ പിടിമുറുക്കി. നാലാം ക്വാർട്ടറിൽ ലൂക്കാസ് ടോസ്‌കാനിയും ഗോൾ നേടിയതോടെ അർജന്റീനയുടെ ലീഡ് 5-1 ആയി.മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇന്ത്യ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമയം അനുകൂലമായില്ല. അവസാന രണ്ട് മിനിറ്റുകളിൽ സുഖ്ജീത് സിങ്ങും ഹാർദിക് സിങ്ങും ഓരോ ഗോൾ വീതം നേടിയെങ്കിലും ഇന്ത്യയുടെ തോൽവി ഒഴിവാക്കാനായില്ല. അന്തിമ സ്‌കോർ 5-3ന് അർജന്റീനയ്ക്ക്.

തോൽവിയോടെ പൂൾ ഇയിൽ ഇന്ത്യ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ഇനി ഏഴാം സ്ഥാനത്തിനായുള്ള മത്സരം ബാക്കിയുണ്ട്. ഈ മത്സരത്തിൽ ആതിഥേയരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10