Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പും ഭീഷണിയും; റൗഡി ലിസ്റ്റിൽ ഉള്ളയാൾ അറസ്റ്റിൽ

മുഖ്യമന്ത്രി വി ഡി സതീശന്റെ പഴയ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് തട്ടിപ്പും ഭീഷണിയും; റൗഡി ലിസ്റ്റിൽ ഉള്ളയാൾ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പഴയ മൊബൈല്‍ നമ്പര്‍ സ്വന്തമാക്കി തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. വെമ്പായം സ്വദേശി ഷംനാദിനെയാണ് അറസ്റ്റ് ചെയ്തത്. മംഗലപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ കള്ളനോട്ട് കേസിലുള്‍പ്പെടെ പ്രതിയാണെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.

വി.ഡി. സതീശന്‍ ഉപയോഗം അവസാനിപ്പിച്ച ഫോണ്‍ നമ്പര്‍ അപേക്ഷ നല്‍കി കൈവശപ്പെടുത്തിയ പ്രതി, വി.ഡി. സതീശനുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധിപേരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഡി.വൈ.എസ്.പി.മാര്‍, സി.ഐ.മാര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിളിച്ച് മുഖ്യമന്ത്രിയാണെന്ന് പരിചയപ്പെടുത്തി വിവിധ കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ട്രൂ കോളറില്‍ 'വി.ഡി. സതീശന്‍' എന്ന് പേര് കാണിച്ചിരുന്നതിനാല്‍ ഉദ്യോഗസ്ഥരില്‍ പലരും ഇയാളെ വിശ്വസിച്ചു. വി.ഡി. സതീശന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമായും ഉപയോഗിച്ചിരുന്നു.

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് നിര്‍ദേശം നല്‍കിയതില്‍ സംശയം തോന്നിയ ഒരു സി.ഐ. നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് വി.ഡി. സതീശന്‍ ആ നമ്പര്‍ നിലവില്‍ ഉപയോഗിക്കുന്നില്ലെന്ന് വ്യക്തമായത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഷംനാദ് എന്തൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പഴയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.



Related articles

See all
Popular News

സ്വർണക്കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്: 25 ലക്ഷത്തിന്റെ ക്വട്ടേഷനു പിന്നില്‍ ബിസിനസ് കുടിപ്പക;...

Popular News

സോണിയ ജി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇല്ലാത്ത ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് ഞാന്‍ വിധേയനാകുമ...

Popular News

ചാല സ്വര്‍ണക്കവര്‍ച്ച; പിന്നില്‍ ജ്വല്ലറി ഉടമകള്‍ തമ്മിലുള്ള വൈരാഗ്യമോ? മാളവിക ജ്വല്ലറി ഉട...

Popular News

'മോദി ചോദ്യങ്ങളെ ഭയക്കുന്നു, രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തലും വിദേശ പ്രതിനിധികൾക്ക് വിസ നിഷേ...

Save your stories

Sign in