Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; ചാലയിലെ ജ്വല്ലറി ഉടമയില്‍ നിന്നും തട്ടിയെടുത്തത് 250 പവന്‍ സ്വര്‍ണം, CCTV കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച; ചാലയിലെ ജ്വല്ലറി ഉടമയില്‍ നിന്നും തട്ടിയെടുത്തത് 250 പവന്‍ സ്വര്‍ണം, CCTV കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രധാന വ്യാപാര കേന്ദ്രമായ ചാലയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. വൈഷ്ണവി ജ്വല്ലറി ഉടമയും മഹാരാഷ്ട്ര സ്വദേശിയുമായ നന്ദകുമാറില്‍ നിന്നാണ് 250 പവനോളം സ്വര്‍ണം കവര്‍ന്നത്. ഇന്നലെ രാത്രി ജ്വല്ലറി അടച്ച് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

രാത്രി 10 മണിയോടെയാണ് നന്ദകുമാര്‍ ജ്വല്ലറിയില്‍ നിന്ന് വീട്ടിലേക്ക് പുറപ്പെട്ടത്. ജ്വല്ലറിക്ക് അധികം അകലെയല്ലാത്ത ആളൊഴിഞ്ഞ ഇടവഴിയില്‍ വെച്ച് മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് കൈയില്‍1ണ്ടായിരുന്ന സ്വര്‍ണം പിടിച്ചുപറിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പൊലീസിന് നല്‍കിയ മൊഴി. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം.

സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്രയധികം സ്വര്‍ണം രാത്രി സമയത്ത് ജ്വല്ലറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയത് എന്തിനാണെന്ന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. പ്രതികള്‍ക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Save your stories

Sign in