Logo
Sat, Jun 13, 2026 • 03:33 AM
LIVE TV
Watch

No business videos available

No Middle East videos available

ജനങ്ങള്‍ക്ക് വന്‍ തിരിച്ചടി; രാജ്യത്ത് ഇന്ധനവില കൂട്ടി, രണ്ടാഴ്ച്ചക്കിടെ കൂടിയത് 8രൂപ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 25, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

ജനങ്ങള്‍ക്ക് വന്‍ തിരിച്ചടി; രാജ്യത്ത് ഇന്ധനവില കൂട്ടി, രണ്ടാഴ്ച്ചക്കിടെ കൂടിയത് 8രൂപ


ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങളെ പ്രതിസന്ധിയിലാക്കി കൊണ്ട് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇന്ന് മാത്രം പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. പുതിയ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 115.32 രൂപയായും ഡീസല്‍ വില 104.41 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളുടെ ചുവടുപിടിച്ചാണ് ഈ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം നാല് തവണയായി എട്ട് രൂപയോളമാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.

ഡീസല്‍ വിലയിലുണ്ടായ കനത്ത വര്‍ദ്ധനവ് രാജ്യത്ത് വലിയ തോതിലുള്ള വിലക്കയറ്റത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍. കടത്തുചെലവ്  കുതിച്ചുയരുന്നതോടെ പാല്‍, പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിത്യോപയോഗ വസ്തുക്കളുടെയും വില വൈകാതെ വര്‍ദ്ധിച്ചുതുടങ്ങും. ഇതിനുപുറമെ കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, വ്യാവസായിക ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെയും വില ഉയരും.

ഈ അവസ്ഥ രാജ്യത്തെ പൊതുവിലുള്ള പണപ്പെരുപ്പം  കുതിച്ചുയരാന്‍ കാരണമാകും. വിപണിയിലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശ നിരക്കുകള്‍ ഉയര്‍ത്താനും വിപണിയിലെ പണലഭ്യത കുറയ്ക്കാനും റിസര്‍വ് ബാങ്ക്  നിര്‍ബന്ധിതരായേക്കും. ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ വരുംദിവസങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10