Logo
Sun, Jul 19, 2026 • 11:46 PM
LIVE TV
Watch

No business videos available

No Middle East videos available

ലോകകപ്പ് ഫൈനൽ ആവേശത്തിന് സർക്കാർ വക അവധി, നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 19, 2026
1 min read
SHARE:
SAVE: Login to save

ലോകകപ്പ് ഫൈനൽ ആവേശത്തിന് സർക്കാർ വക അവധി,  നാളെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുന്നത്.

ലോകകപ്പ് ഫൈനൽ മത്സരം തിങ്കളാഴ്ച പുലർച്ചെ നടക്കുന്നതിനാൽ മത്സരം കാണുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും അടുത്ത ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചത്. അവധി നൽകണമെന്ന ആവശ്യം നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായി ഉയർന്നിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രിമാർ അഭിപ്രായം പങ്കുവെച്ചതിന് പിന്നാലെയാണ് സർക്കാർ തീരുമാനം പുറത്തുവന്നത്. ഫുട്ബോൾ ആരാധകരുടെ ആവശ്യം പരിഗണിച്ച് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു.

അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷകൾ നിലവിലെ ക്രമീകരണം അനുസരിച്ച് തന്നെ നടക്കും.

ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ പുലർച്ചെ വരെ ഉണർന്നിരിക്കുന്ന ആരാധകർക്ക് തിങ്കളാഴ്ചത്തെ ദിനചര്യകൾ ക്രമീകരിക്കാൻ സാധിക്കുമെന്ന നിലയിലാണ് സർക്കാർ തീരുമാനം. നേരത്തെ എറണാകുളം ജില്ലയിലെ ചില സ്കൂളുകൾക്കും സമാനമായ സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10