Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം, അനുമതി നല്‍കി ഗവര്‍ണർ

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം, അനുമതി നല്‍കി ഗവര്‍ണർ

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വിശ്വസിപ്പിച്ച് സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ മുന്‍ മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ അന്വേഷണത്തിന് അനുമതി നല്‍കി ഗവര്‍ണര്‍. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഫയൽ ഗവർണർ അംഗീകരിക്കുകയായിരുന്നു.

മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നല്‍കിയതില്‍ വന്‍ ഗൂഢാലോചനയും അഴിമതിയും നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ 'റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി'ക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കിക്കൊടുക്കാന്‍ മന്ത്രിയായിരുന്ന വി. അബ്ദുറഹ്‌മാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.

ആന്റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ കമ്പനി, അബ്ദുറഹ്‌മാന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്‍, മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. തട്ടിപ്പ് നടക്കുമ്പോള്‍ മന്ത്രിയായിരുന്നതിനാല്‍ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരം പ്രോസിക്യൂഷന് മുന്‍കൂര്‍ അനുമതി അനിവാര്യമായിരുന്നു.

അതേസമയം, മന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് സ്പോണ്‍സര്‍ഷിപ്പ് റിപ്പോര്‍ട്ടര്‍ കമ്പനിക്ക് നല്‍കിയതെന്ന് മുന്‍ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിലെ മുന്‍ മന്ത്രി അഴിമതി കേസില്‍ പ്രതിയാകുന്നതോടെ എല്‍.ഡി.എഫും സി.പി.എമ്മും കനത്ത പ്രതിരോധത്തിലാണ്.



Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

പി.എം.ശ്രീയിൽ സിപിഎം-സിപിഐ ഭിന്നത രൂക്ഷം: ശിവൻകുട്ടിയുടെ പ്രകോപനം എന്തെന്ന് മനസ്സിലാകുന്നി...

Popular News

'പറഞ്ഞ വാക്ക് പാലിച്ചു': പിണറായി സര്‍ക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട പി.എസ്.സി ഉദ്യോഗാർ...

Save your stories

Sign in