Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ മടക്കത്തിന് സൗകര്യമൊരുക്കണം ; കേന്ദ്ര വ്യോമയാന മന്ത്രിക്ക് ബെന്നി ബെഹനാൻ എം.പിയുടെ കത്ത്

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ മടക്കത്തിന് സൗകര്യമൊരുക്കണം ; കേന്ദ്ര വ്യോമയാന മന്ത്രിക്ക് ബെന്നി ബെഹനാൻ എം.പിയുടെ കത്ത്
ന്യൂഡൽഹി : ഇറ്റലി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് മടങ്ങാനാവാതെ വിഷമിക്കുന്ന മലയാളികളുടെ മടക്കത്തിന് വേണ്ട അടിയന്തര സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം പി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതി രാജിത്യ സിന്ധ്യയ്ക്ക് നിവേദനം നൽകി. കൊവിഡ് പ്രതിസന്ധിയിൽ നൂറുകണക്കിന് ആളുകളാണ് ജോലിക്ക് പ്രവേശിക്കാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരാണ്. സമയബന്ധിതമായി മടക്കയാത്ര നടക്കാത്തതിനാൽ പലരുടെയും ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോൾ. ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങി പോകാനാകാതെ വിഷമിക്കുന്ന മലയാളികളുടെ പ്രശ്നം ഇതിനുമുന്‍പ് എം.പി മന്ത്രിയെ നേരിൽകണ്ട് ധരിപ്പിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതെ അതാത് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ മടക്കം സുഖമാമാക്കുന്നതിനുള്ള നടപടികൾ മന്ത്രാലയത്തിൽ നിന്നും അടിയന്തരപ്രാധാന്യത്തോടെ ഉണ്ടാകണമെന്ന് എം.പി മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഉറങ്ങില്ല തിരുവനന്തപുരം, നിർത്തില്ല സിനിമ! 31-ാമത് ഐഎഫ്എഫ്‌കെയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം...

Popular News

മണ്ണാർക്കാട് വൻ ലഹരിവേട്ട; 100 ഗ്രാം എം.ഡി.എം.എയുമായി കച്ചേരിപ്പറമ്പ് സ്വദേശി പിടിയിൽ

Popular News

'സ്വര്‍ണക്കൊട്ടാരം തന്നാലും മരണം വരെ കോണ്‍ഗ്രസ് പടയാളി'; ബി ജെ പി തന്നെ കൊണ്ടുപോകും എന്ന്...

Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Save your stories

Sign in