Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആർ.ടി ഓഫീസിൽ അതിക്രമം ; യൂട്യൂബർമാർ റിമാൻഡിൽ

ആർ.ടി ഓഫീസിൽ അതിക്രമം ; യൂട്യൂബർമാർ റിമാൻഡിൽ
കണ്ണൂർ ആർ. ടി.ഒ ഓഫീസിൽ അതിക്രമം കാണിച്ചതിന് യു ട്യൂബ് വ്ലാേഗർമാരായ കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ സഹോദരങ്ങളെ കണ്ണൂർ ടൗൺ പൊലീസ് റിമാൻഡ് ചെയ്തു. കണ്ണൂർ ആർടിഒ യുടെ പരാതിയിലാണ് നടപടി. ഇരിട്ടി കിളിയന്തറ വിളമനയിലെ നുച്യാട്ട് ഹൗസിലെ എബിൻ, ലിബിൻ എന്നിവരെയാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ വീഡിയോ കോൺഫ്രൻസ് വഴി ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തത്. അനുമതിയില്ലാതെ വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തി തുടങ്ങിയ ഒൻപതു കുറ്റങ്ങൾ ചുമത്തിയാണ് മോട്ടോർ വെഹിക്കിൾ വിഭാഗം കഴിഞ്ഞ ദിവസം യൂട്യൂബർമാരുടെ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വാഹനത്തിൻ്റെ ഉടമകളും യുട്യുബർമാരായ എബിൻ, ലിബിൻ എന്നിവർ ആർ ടി ഓഫിസിൽ എത്തി ബഹളം വച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തുകയായിരുന്നു. കണ്ണൂർ ആർ.ടി. ഓഫീസിലെത്തിയ ഇരുവരും തട്ടിക്കയറുകയും ജോലി തടസപ്പെടുത്തി എന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. തുടർന്ന് പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. ആർ.ടി. ഓഫീസിലെത്തിയ യൂട്യൂബർമാർ ഓഫീസിൽനിന്ന് ഫെയ്സ്ബുക്ക് ലൈവും ഇട്ടിരുന്നു. ഇതറിഞ്ഞ് നിരവധി യുവാക്കളാണ് ഓഫീസ് പരിസരത്ത് തടിച്ചുകൂടിയത്. പൊലീസ് സ്റ്റേഷന് അകത്തും, ഇരു യുവാക്കളും ബഹളം വെച്ചു.. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകുമ്പോഴും ബഹളം ഉണ്ടാക്കി. വ്‌ളോഗർമാർക്ക് എതിരേ ആർടി ഓഫിസിൽ ഓഫിസിൽ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ജോലി തടസപ്പെടുത്തി എന്നി കുറ്റങ്ങളാണ് ചുമത്തിയത്. കോടതിയിലേക്ക് കൊണ്ടുവന്നപ്പോഴും ഇരുവരുബഹളം വെച്ചു. ഇരുവരെയും കണ്ണൂർ കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതിയിൽ നടപടികളിലേക്ക് കടക്കാതെ മറ്റു നടപടികൾ വിഡിയോ കോൺഫറൻസിലേക്ക് മാറ്റുകയായിരുന്നു.

Related articles

See all
Popular News

ഉറങ്ങില്ല തിരുവനന്തപുരം, നിർത്തില്ല സിനിമ! 31-ാമത് ഐഎഫ്എഫ്‌കെയിൽ 'സിനിമയുടെ ഉറങ്ങാത്ത നഗരം...

Popular News

മണ്ണാർക്കാട് വൻ ലഹരിവേട്ട; 100 ഗ്രാം എം.ഡി.എം.എയുമായി കച്ചേരിപ്പറമ്പ് സ്വദേശി പിടിയിൽ

Popular News

'സ്വര്‍ണക്കൊട്ടാരം തന്നാലും മരണം വരെ കോണ്‍ഗ്രസ് പടയാളി'; ബി ജെ പി തന്നെ കൊണ്ടുപോകും എന്ന്...

Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Save your stories

Sign in