Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KC VENUGOPAL| ഡിജിപി നിയമനത്തില്‍ ഒത്തുകളി; റവാഡ ചന്ദ്രശേഖര്‍ കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി: കെ സി വേണുഗോപാല്‍ എം പി

KC VENUGOPAL|   ഡിജിപി നിയമനത്തില്‍ ഒത്തുകളി; റവാഡ ചന്ദ്രശേഖര്‍ കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി: കെ സി വേണുഗോപാല്‍ എം പി
കേന്ദ്ര സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് നടത്തിയാണ് ഡി ജി പി നിയമനമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണ് ഡി ജി പി റവാഡ ചന്ദ്രശേഖര്‍. സ്വന്തം തടി രക്ഷിക്കാനുള്ള പിണറായി വിജയന്റെ ശ്രമമാണിത്. നിധിന്‍ അഗര്‍വാളിനെ ഡി ജി പി ആക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെന്നും വേണ്ടിവന്നാല്‍ ഇക്കാര്യങ്ങള്‍ ഞാന്‍ വെളിപെടുത്തുമെന്നും കെ.സി വേണുഗോപാല്‍ എം പി കണ്ണൂര്‍ പരിയാരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം രക്തസാക്ഷികളെ സി പി എം തള്ളി പറയുന്നുവെന്നും പിണറായിയുടെ നിലപാടിനെ സ്വന്തം അണികള്‍ തന്നെ ഒരിക്കല്‍ചോദ്യം ചെയ്യുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയായി റാവാഡ ചന്ദ്ര ശേഖറിനെ തിരഞ്ഞെടുത്തതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പ്രതിസ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതില്‍ അതൃപ്തിയുമായി പി.ജയരാജന്‍ രംഗത്തെത്തി. അതേസമയം നിയമനത്തെ ന്യാീയീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തത്തെത്തിയിരുന്നു.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Save your stories

Sign in