Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമിതാഭ് ബച്ചന് നേരെ വധഭീഷണി; 'ജൽസ' ആക്രമിക്കാൻ എത്തിയ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ

അമിതാഭ് ബച്ചന് നേരെ വധഭീഷണി; 'ജൽസ' ആക്രമിക്കാൻ എത്തിയ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ

ഡൽഹി: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ മുംബൈയിലെ 'ജൽസ' എന്ന വസതി ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള അധോലോക സംഘത്തിന്റെ പദ്ധതി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ വികാസ് ഠാക്കൂർ എന്ന വിക്കി, തരൺ താരൻ സ്വദേശിയായ ദീപക് സിങ് എന്ന ദീപ് എന്നിവരാണ് പിടിയിലായത്.

1984-ലെ സിഖ്‌വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസ്താവനയുടെ പേരിലാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇതിന് പുറമെ ഡൽഹിയിലെ ഒരു വ്യവസായിയെ ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. പോലീസ് നടപടിക്ക് പിന്നാലെ 'ബച്ച് ഗയേ' (രക്ഷപ്പെട്ടു) എന്ന് മാത്രമുള്ള അമിതാഭ് ബച്ചന്റെ എക്സ് പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലൂടെയാണ് ആദ്യം വികാസിനെയും പിന്നീട് മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദീപക്കിനെയും പോലീസ് പിടികൂടിയത്. അമിതാഭ് ബച്ചനെ ആക്രമിക്കാനുള്ള ചുമതല ദീപക്കിനായിരുന്നു. പിടയിലായ വികാസ് ഠാക്കൂർ വിവിധ പിടിച്ചുപറി കേസുകളിലും ഗുണ്ടാസംഘങ്ങൾക്കായി ആയുധങ്ങൾ എത്തിച്ചുകൊടുത്ത കേസിലും പ്രതിയാണ്. ഒക്ടോബർ മൂന്നിന് അമൃത്സറിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ലുവൻസർ മാഡ് സന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദീപക് സിങ് എന്നതും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ അമിതാഭ് ബച്ചന്റെ 'ജൽസ' വസതിയെ ലക്ഷ്യമിട്ട് ഇ-മെയിൽ വഴി മൂന്ന് തവണ ബോംബ് ഭീഷണികളും ലഭിച്ചിരുന്നു. ഒക്ടോബർ 23, നവംബർ 6, നവംബർ 12 എന്നീ തീയതികളിലായി ലഭിച്ച സന്ദേശങ്ങളിൽ ജൽസയ്ക്കും ബോംബെ ഹൈക്കോടതി, മുംബൈ വിമാനത്താവളം എന്നിവയ്ക്കൊപ്പം വിവിധ നഗരപ്രദേശങ്ങൾക്കും ഭീഷണി മുഴക്കിയിരുന്നു. പരിശോധനകളിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും മുംബൈ പോലീസ് താരത്തിന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

എഐ ഉപയോഗിച്ച് അഗ്നിവീർ പോർട്ടലിൽ നിന്ന് വിവരങ്ങൾ ചോർത്തി; ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in