തിരുവനന്തപുരം: ഡാന്‍സാഫ് അംഗങ്ങളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം നല്കാന് തീരുമാനം. പൊലീസിന് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി ഈ നടപടി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന് ഇതുസംബന്ധിച്ച പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.
അടിയന്തര സാഹചര്യങ്ങളില്‍ പിസ്റ്റള്‍ കൃത്യമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതില്‍ എല്ലാ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്കും അടിയന്തര പരിശീലനം നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പിസ്റ്റളിന്റെ ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ്, അസ്സംബ്ലിങ്, ഫയറിങ് എന്നിവ പരിശീലനത്തിന്റെ ഭാഗമായിരിക്കും. പരിശീലനം കൃത്യമായി നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഉറപ്പുവരുത്താനും സോണ്‍ ഐ.ജിമാര്‍ക്കും റേഞ്ച് ഡി.ഐ.ജിമാര്‍ക്കും എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡാന്‍സാഫ് സംഘത്തിന് പിസ്റ്റള്‍ പരിശീലനം; പൊലീസിനെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നടപടി