Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BJP LEADER KASTURI| യേശുവിന് നന്ദി പറഞ്ഞതിന് രൂക്ഷവിമര്‍ശനം; ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗസിനെതിരെ ബിജെപി നേതാവ് കസ്തൂരി

BJP LEADER KASTURI| യേശുവിന് നന്ദി പറഞ്ഞതിന് രൂക്ഷവിമര്‍ശനം; ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗസിനെതിരെ ബിജെപി നേതാവ് കസ്തൂരി
വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ അപരാജിത സെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗസ് സമ്മാനദാനച്ചടങ്ങില്‍ നടത്തിയ പരാമര്‍ശം വിവാദമാക്കി ബിജെപി. മത്സരത്തില്‍ ഇന്ത്യയെ 339 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ സഹായിച്ച ശേഷം, വിജയത്തിന് യേശുവിനോട് നന്ദി പറഞ്ഞതിലാണ് ബിജെപി നേതാവും നടിയുമായ കസ്തൂരി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിജയത്തിനുശേഷം ഒരു താരം ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നിലെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് കസ്തൂരി ചോദിച്ചു. 'യേശുവിന് പകരം ജയ് ശ്രീരാം എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു?' എന്നും കസ്തൂരി എക്‌സ് പോസ്റ്റില്‍ ചോദിച്ചു. ഹിന്ദുക്കളുടെ വികാരപ്രകടനമാണെങ്കില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും താന്‍ കപട മതേതര വാദിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മത്സരശേഷം കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ജമീമ, സെഞ്ച്വറിയെക്കുറിച്ച് സംസാരിക്കവേയാണ് തളര്‍ന്നപ്പോള്‍ യേശു ഒപ്പം ഉണ്ടായിരുന്നെന്നും ബൈബിളിലെ 'തളരാതെ പിടച്ചു നില്‍ക്കു, ദൈവം നിനക്ക് വേണ്ടി പോരാടുമെന്ന' വാചകമാണ് തനിക്ക് തുണയായതെന്നും പറഞ്ഞത്. വ്യക്തിഗത നേട്ടത്തേക്കാള്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജമീമ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റിലുടനീളം താന്‍ കടുത്ത ഉത്കണ്ഠയിലൂടെയാണ് കടന്നുപോയതെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിജെപി രൂക്ഷവിമര്‍ശനമുന്നയിച്ചത്.

Related articles

See all
Popular News

'തന്നെ പുറത്താക്കാൻ ഗൂഢാലോചന നടന്നു, തോല്‍വി അംഗീകരിക്കില്ല'; ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന...

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാ...

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in